ETV Bharat / state

സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു - മന്ത്രി സജി ചെറിയാന്‍ രാജിവയ്‌ക്കണമെന്ന് യുഡിഎഫ്

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്‌ക്ക് പുറത്ത് ഇരുന്ന് പ്രതിഷേധം സംഘടിപ്പിച്ച് യു.ഡി.എഫ്

'മന്ത്രി സജി ചെറിയാന്‍ രാജിവയ്‌ക്കണം'; പ്രതിപക്ഷ പ്രതിഷേധം ശക്തം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

author img

By

Published : Jul 6, 2022, 9:53 AM IST

Updated : Jul 6, 2022, 12:10 PM IST

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതിന്‍റെ പശ്ചാത്തലത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദുചെയ്‌ത് ധനാഭ്യർഥനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പിരിഞ്ഞത്.

സജി ചെറിയാനെതിരെ നിയമസഭയില്‍ പ്രതിഷേധം

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്‌ക്ക് പുറത്ത് ഇരുന്ന് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍. ഭരണഘടനാലംഘനം നടത്തിയ മന്ത്രി നിയമസഭയിൽ ഉള്ള സാഹചര്യത്തിൽ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ബഹളത്തിനിടെ സ്‌പീക്കർ ധനാഭ്യർഥനകളിന്മേലുള്ള നടപടികളിലേക്ക് കടന്നു.

ALSO READ| സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം വിവാദമാകുമ്പോൾ പിള്ളയുടെ പഞ്ചാബ് മോഡലും രാജിയും

തുറമുഖങ്ങൾ, പൊതുമരാമത്ത്, വിനോദസഞ്ചാര ധനാഭ്യർഥനകൾ പാസാക്കിയാണ് സഭ പിരിഞ്ഞത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധം ആരംഭിയ്‌ക്കുകയായിരുന്നു. ചോദ്യോത്തര വേളയിൽ ചോദ്യങ്ങൾ ചോദിക്കാതെയും പ്രതിപക്ഷം പ്രതിഷേധം നടത്തി.

Last Updated : Jul 6, 2022, 12:10 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.