ETV Bharat / state

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ഹമീദ് മാസ്റ്ററില്‍ തുടങ്ങി സേവ്യർ ചിറ്റിലപ്പള്ളിയില്‍ അവസാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ 132-ാമതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 107-ാമതും ആണ് സത്യപ്രതിജ്ഞ ചെയ്‌തത്.

kerala assembly  kerala assembly swearing in  pinarayi vijayan government  vd satheesan  കേരള നിയമസഭ  നിയമസഭ സത്യപ്രതിജ്ഞ  സത്യപ്രതിജ്ഞ ചടങ്ങ്
കേരള നിയമസഭ
author img

By

Published : May 24, 2021, 1:23 PM IST

Updated : May 24, 2021, 2:13 PM IST

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്‍റെ ഒന്നാം ദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രോട്ടേം സ്‌പീക്കര്‍ പി.ടി.എ. റഹീം അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോവളം എംഎല്‍എ എം. വിന്‍സെന്‍റ്, നെന്‍മാറ എംഎല്‍എ കെ. ബാബു എന്നിവര്‍ കൊവിഡ് ബാധിതരായതിനാല്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല. മന്ത്രി വി. അബ്ദുറഹ്മാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സത്യപ്രതിജ്ഞ ചെയ്‌തില്ല.

Also read: ആലപ്പുഴയില്‍ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ

മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് കന്നഡയിലും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഇംഗ്ലീഷിലും പ്രതിജ്ഞയെടുത്തു. വടകരയില്‍ നിന്നുള്ള സ്വതന്ത്ര അംഗവും ആര്‍എംപി നേതാവുമായ കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്‌ജ് ധരിച്ചാണ് സഭയിലെത്തിയത്. രമ സഗൗരവ പ്രതിജ്ഞയാണെടുത്തത്. സിപിഎം അംഗങ്ങളായ കോതമംഗലം എംഎല്‍എ ആന്‍റണി ജോൺ, അരൂർ എംഎല്‍എ ദലീമ ജോജോ, ആറൻമുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണ ജോർജ് എന്നിവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്.

Also read: കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയന്‍ 132-ാമതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 107-ാമനായും സത്യപ്രതിജ്ഞ ചെയ്‌തു. സ്ഥാനമൊഴിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 92-ാമതും ഉമ്മന്‍ചാണ്ടി 74-ാമതും സത്യ പ്രതിജ്ഞ ചെയ്‌തു. അക്ഷരമാല ക്രമത്തിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. വള്ളികുന്ന് എംഎല്‍എ അബ്‌ദുള്‍ഹമീദ് മാസ്റ്റര്‍ ഒന്നാമതും വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളി ഏറ്റവും അവസാനവും സത്യ പ്രതിജ്ഞ ചെയ്‌തു.

Last Updated : May 24, 2021, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.