ETV Bharat / state

കശുവണ്ടി മേഖലയിലെ പ്രതിസന്ധി : ആരും ആത്മഹത്യ ചെയ്‌തിട്ടില്ലെന്ന് വ്യവസായ മന്ത്രി, തെറ്റെന്ന് പി.സി വിഷ്‌ണുനാഥ് - കശുവണ്ടി വ്യവസായ മേഖല

ചോദ്യോത്തരവേളയിലാണ്, കശുവണ്ടി മേഖലയിലെ പ്രതിസന്ധി കാരണം ആരും ആത്മഹത്യ ചെയ്‌തിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്

kerala assembly session  cashew industry issue  cashew industry  kerala assembly session question time  p ravjeev about kerala cashew industry issues  pc vishnunath  എംഎല്‍എ  വ്യവസായ മന്ത്രി  കശുവണ്ടി വ്യവസായ മേഖല  പി രാജീവ്
നിയമസഭ ചോദ്യോത്തരവേള
author img

By

Published : Dec 13, 2022, 11:43 AM IST

Updated : Dec 13, 2022, 6:10 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ കശുവണ്ടി മേഖലയിലെ പ്രതിസന്ധി കാരണം ആരും ആത്മഹത്യ ചെയ്‌തിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍. കശുവണ്ടി വ്യവസായം സംബന്ധിച്ച്, ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇതിനെ എതിര്‍ത്ത പ്രതിപക്ഷ എംഎല്‍എ പിസി വിഷ്‌ണുനാഥ്, മന്ത്രി സഭയില്‍ അറിയിച്ചത് തെറ്റാണെന്ന് പറഞ്ഞു.

മന്ത്രിക്ക് ഉത്തരം തയ്യാറാക്കിയിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വലിയ പിഴവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ പിസി വിഷ്‌ണുനാഥ് കശുവണ്ടി മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തവരുടെ പേരുകളും വായിച്ചു. മേഖലയിലെ പ്രതിസന്ധികളെ സംബന്ധിച്ച് വ്യവസായികളും എംഎല്‍എയുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആരും ഇത്തരം ഒരു വിഷയം ഉന്നയിച്ചില്ലെന്ന് മന്ത്രി മറുപടി നല്‍കി.

കശുവണ്ടി വ്യവസായ മേഖലയില്‍ പ്രതിസന്ധികള്‍ നിരവധിയാണ്. അവയെല്ലാം പരിഹരിക്കാനാണ് ശ്രമം. പല കമ്പനികളുടെയും പ്രവര്‍ത്തനം ബുദ്ധിമുട്ടിലാണ്.

അതുകൊണ്ട് തന്നെ കൂലി വര്‍ധിപ്പിക്കുന്നുവെന്ന് കയ്യടിക്ക് വേണ്ടി പറയുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Last Updated : Dec 13, 2022, 6:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.