ETV Bharat / state

പ്രതിപക്ഷ ബഹളത്തില്‍ പ്രക്ഷുബ്ദമായി നിയമസഭ; നാലാം നിയമസഭ സമ്മേളനം പിരിഞ്ഞു

മാടപ്പള്ളിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ നടപടികള്‍ ബഹിഷ്‌കരിച്ചു. ഫെബ്രവരി 18നാണ് സമ്മേളനം ആരംഭിച്ചത്.

Kerala Assembly session  Opposition protest over madappali issue  Changanassery krail protest  കേരള നിയമസഭ സമ്മേളനം  ചങ്ങനാശേരി പ്രതിഷേധം  കെ-റെയില്‍ പ്രതിഷേധം  പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
പ്രതിപക്ഷ ബഹളത്തില്‍ പ്രക്ഷുബ്‌ധമായി നിയമസഭ; നാലാം നിയമസഭ സമ്മേളം അവസാനിച്ചു
author img

By

Published : Mar 18, 2022, 12:53 PM IST

തിരുവനന്തപുരം: ഫെബ്രുവരി 18-ാം തീയതി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച നാലാം നിയമസഭ സമ്മേളനം 11 ദിവസം സമ്മേളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. മാടപ്പള്ളിയില്‍ കെ-റെയിൽ പ്രതിഷേധത്തില്‍ നാട്ടുകാര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പ്രക്ഷുബ്ദമായിരുന്നു സഭ സമ്മേളനത്തിന്‍റെ അവസാന ദിവസം.

ചോദ്യോത്തര വേളയുള്‍പ്പെടെ ബഹിഷ്‌കരിച്ച് പുറത്ത്‌ പോയ പ്രതിപക്ഷം നേരെ പോയത് മാടപ്പള്ളിയിലേക്കായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതോടെ അനൗദ്യോഗിക ദിവസമായ ഇന്ന് നടപടികള്‍ നേരത്തെയാക്കി സഭ അനിശ്ചിത കാലത്തേക്ക് സ്‌പീക്കര്‍ പിരിച്ചുവിടുകയായിരുന്നു.

Also Read: മാടപ്പള്ളി പൊലീസ് അതിക്രമം; പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍, സഭനിര്‍ത്തിവച്ചു

മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിന്‍റെ ചര്‍ച്ച പൂര്‍ത്തിയാക്കി 16ന് ബജറ്റ് പാസാക്കി. ഇതില്‍ നക്ഷത്ര ചിഹ്നമിട്ട 240 ചോദ്യങ്ങള്‍ക്കും നക്ഷത്ര ചിഹ്നമിടാത്ത 2,804 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട്‌ മന്ത്രിമാര്‍ മറുപടി നല്‍കി. ഇനി മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും പൂര്‍ണമായ മറുപടി കൂടി ചട്ടം അനുശാസിക്കുന്ന വിധം യഥാസമയം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്ന സ്‌പീക്കറുടെ ഓര്‍മപ്പെടുത്തലോടെയാണ് സഭ അനിശ്ചിതകാലത്തേക്ക് പരിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.