ETV Bharat / state

'മാലിന്യ പ്ലാന്‍റുകള്‍ വേണ്ടെന്ന് ജനം തീരുമാനിക്കുന്നത് ശരിയല്ല' ; നിയമസഭയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി - പിണറായി വിജയൻ

നിയമസഭ സമ്മേളനത്തിനിടെയുള്ള ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം

kerala assembly  kerala assembly session  pinarayi vijayan on waste management  pinarayi vijayan  നിമയസഭ  മുഖ്യമന്ത്രി  പിണറായി വിജയൻ  മാലിന്യ സംസ്‌കരണ പ്ലാന്‍റ്
മുഖ്യമന്ത്രി പിണറായി വിജയന്‍
author img

By

Published : Dec 5, 2022, 10:56 AM IST

Updated : Dec 5, 2022, 11:29 AM IST

തിരുവനന്തപുരം : മാലിന്യ സംസ്‌കരണ പ്ലാൻ്റുകളുടെ നിർമാണങ്ങൾക്കെതിരായ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പ്രക്ഷോഭം മൂലം മാലിന്യ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കഴിയുന്നില്ല. പ്ലാൻ്റുകൾ ആവശ്യമില്ലെന്ന് അവിടുത്തെ ജനങ്ങൾ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.

ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു

ഇത്തരത്തിൽ മുന്നോട്ടുപോയാൽ സംസ്ഥാനത്ത് മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിക്കുക എന്നത് സാധ്യമല്ലാത്ത കാര്യമായി മാറും. മനുഷ്യവിസർജ്യം അടക്കം നദികളിലെ ജലത്തിൽ വലിയ രീതിയിൽ കലർന്നിട്ടുണ്ട്. മാലിന്യവും നിറയുകയാണ്.

Also Read: സ്‌പീക്കർ പദവി പുതിയ റോൾ, രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം : എ എൻ ഷംസീർ

ഈ രീതിയിൽ മുന്നോട്ടുപോകാൻ കഴിയില്ല. ജനവാസം കുറഞ്ഞ മേഖലയിൽ പോലും പദ്ധതികൾ ഉപേക്ഷിക്കേണ്ടിവരികയാണ്. ഇതിനെതിരെ രാഷ്ട്രീയ നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Last Updated : Dec 5, 2022, 11:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.