ETV Bharat / state

ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി നിയമസഭ ; ബഹിഷ്‌കരിച്ച് പ്രതിപക്ഷം - സിപിഐ നിര്‍ദേശം

ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയത്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

ലോകായുക്ത ഭേദഗതി ബില്‍  ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി നിയമസഭ  kerala assembly  lokayukta act amendment bill  പിണറായി വിജയന്‍  Pinarayi Vijayan  ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതി  ലോകായുക്ത നിയമഭേദഗതി ബില്‍  Lokayukta Law Amendment Bill  ലോകായുക്ത സെക്ഷന്‍ 14  Lokayukta Section 14  എല്‍ഡിഎഫ് സര്‍ക്കാര്‍  LDF Govt
ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി നിയമസഭ ; ബഹിഷ്‌കരിച്ച് പ്രതിപക്ഷം
author img

By

Published : Aug 30, 2022, 5:44 PM IST

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ. ബില്ലിന്‍മേലുള്ള ഗവര്‍ണറുടെ അധികാരം എടുത്തുകളയണമെന്ന സിപിഐ നിര്‍ദേശം ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിച്ചു. ജനപ്രതിനിധികള്‍ അല്ലാത്ത പൊതുപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് നിയമ ഭേദഗതി.

അതേസമയം, ലോകായുക്തയെ പിരിച്ച് വിടുന്നതിന് തുല്യമായ നിയമഭേദഗതിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 1999 ല്‍ ഇകെ നായനാറിന്‍റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാരാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. ഇത് 23 വര്‍ഷത്തിന് ശേഷം, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഭേദഗതി വരുത്തുകയായിരുന്നു. ലോകായുക്ത സെക്ഷന്‍ 14 പ്രകാരം പുറപ്പെടുവിക്കുന്ന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാണ് എന്ന വ്യവസ്ഥയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ വ്യവസ്ഥ ഇങ്ങനെ: ഇനി മുതല്‍ ലോകായുക്ത സെക്ഷന്‍ 14 പ്രകാരം പുറപ്പെടുവിക്കുന്ന വിധിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കഴിയും. ലോകായുക്തയുടേത് മുഖ്യമന്ത്രിക്കെതിരായ വിധിയാണെങ്കില്‍ നിയമസഭയ്‌ക്കും മന്ത്രിക്കെതിരെ ആണെങ്കില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരെ ആണെങ്കില്‍ സ്‌പീക്കര്‍ക്കും അന്തിമ തീരുമാനമെടുക്കാമെന്നാണ് പുതിയ വ്യവസ്ഥ. ജനപ്രതിനിധികള്‍ അല്ലാത്ത രാഷ്‌ട്രീയക്കാരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സബ്‌ജക്‌ട് കമ്മിറ്റിയുടെ ഭേദഗതിയോടെ മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ലോകായുക്ത നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് ഭേദഗതി കൊണ്ടുവരാന്‍ അധികാരമില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. എന്നാല്‍ നിയമസഭയ്‌ക്കുള്ള അതേ അധികാരം സബ്‌ജക്‌ട് കമ്മിറ്റിക്ക് ഉണ്ടെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി. പിന്നാലെ, സര്‍ക്കാരിനെ പിന്താങ്ങുന്ന റൂളിങ് സ്‌പീക്കര്‍ നല്‍കി.

'പല്ലും നഖവും പറിച്ചു കളഞ്ഞു': ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂല്യനിയമത്തിലെ വകുപ്പുകള്‍ക്ക് സബ്‌ജക്‌ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകത ഉള്ളതായി കാണുന്നില്ല. മുന്‍പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു സ്‌പീക്കറുടെ റൂളിങ്. ലോകായുക്ത നിയമഭേദഗതി എതിര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമത്തെ കൊല ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ജനാധിപത്യത്തിലെ കരിദിനമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തുടര്‍ന്ന്, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ലോകായുക്ത ബില്‍ നിയമസഭ പാസാക്കി. സഭാബില്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ അത് നിയമമാകൂ. ഇനിയുള്ള ആകാംഷ ഈ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നതിലാണ്.

ALSO READ| ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭ പാസാക്കും: ഗവർണറുടെ നിലപാട് നിർണായകം

നേരത്തെ, ഈ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, ഈ ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിഞ്ഞതിനാല്‍ പുനര്‍വിജ്ഞാപനം ചെയ്‌ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. തുടര്‍ന്നാണ്, പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ബില്ലായി നിയമ ഭേദഗതി, സര്‍ക്കാര്‍ പാസാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.