ETV Bharat / state

സ്വപ്ന വിഷയം: പ്രതിപക്ഷവും ഭരണപക്ഷവും സഭയുടെ നടുത്തളത്തില്‍ - opposition boycott

പ്രതിപക്ഷവും ഭരണപക്ഷവും സഭയുടെ നടുത്തളത്തിലിറങ്ങിയതോടെയാണ് സ്പീക്കര്‍ സഭ നിര്‍ത്തി വച്ചത്

സ്വർണകടത്ത് വിഷയം  സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം  അടിയന്തരപ്രമേയ അനുമതി നിഷേധിച്ചു  kerala latest news  opposition boycott  kerala assembly session
സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
author img

By

Published : Feb 24, 2022, 1:11 PM IST

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു. സ്വപ്‌ന വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. നടുത്തളത്തിൽ പ്രതിഷേധം നടക്കുമ്പോൾ പ്രതിപക്ഷനേതാവിന് മൈക്ക് കൊടുക്കാനാകില്ലെന്ന് സ്‌പീക്കർ നിലപാട് എടുത്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് സീറ്റിലേക്ക് മടങ്ങി.

ആദ്യ സബ്‌മീഷനു ശേഷം സ്‌പീക്കർ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകി. റൂൾ ഫിഫ്റ്റി പ്രകാരമുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച ശേഷം പ്രതിപക്ഷ നേതാവിന് അവസരം നൽകാത്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന് വി.ഡി.സതീശൻ ആരോപിച്ചു. കൂട്ടായ പ്രതിഷേധം ഉള്ളതിനാലാണ് മൈക്ക് നൽകാത്തതെന്ന് സ്‌പീക്കർ വിശദീകരിച്ചു.

പ്രതിപക്ഷത്തെ ഭരണപക്ഷം അടിച്ചമർത്തുകയാണെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിൽ വീണ്ടും ബഹളം തുടങ്ങി. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം എന്ന ബാനർ സ്‌പീക്കറുടെ മുന്നിൽ പ്രതിപക്ഷം ഉയർത്തി. ഭരണപക്ഷവും നടുത്തളത്തിലിറങ്ങി. ഇതോടെ സ്‌പീക്കർ സഭ നിർത്തിവച്ചു. തുടർന്ന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.

30 മിനിട്ടിന് ശേഷം സഭ നടപടികൾ പുനഃരാംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വീണ്ടും സംസാരിച്ചു. മുൻവിധികളില്ലാത്ത തീരുമാനത്തിലൂടെ പ്രതിപക്ഷത്തിന്‍റെ അവകാശം സ്‌പീക്കർ ലംഘിച്ചന്നരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി.

ALSO READ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഒ.ബി.സിയില്‍ ; തീരുമാനം മന്ത്രിസഭായോഗത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.