ETV Bharat / state

സ്‌പീക്കർ സ്ഥാനത്തെത്തിയത് ജീവിതത്തിലെ അഭിമാനകരമായ നിമിഷം : എഎൻ ഷംസീർ - പുതിയ സ്‌പീക്കര്‍

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ

Shamseer  കേരള വാർത്തകൾ  കേരള നിയമസഭ സ്‌പീക്കർ  എ എൻ ഷംസീർ  സ്‌പീക്കർ തെരഞ്ഞെടുപ്പ്  kerala legislative assembly  speaker election  Kerala Legislative Assembly Speaker
കേരള നിയമസഭ സ്‌പീക്കർ സ്ഥാനത്തെത്തിയത് ജീവിതത്തിലെ അഭിമാനകരമായ നിമിഷം: സ്‌പീക്കർ എ.എൻ.ഷംസീർ
author img

By

Published : Sep 12, 2022, 2:00 PM IST

തിരുവനന്തപുരം : കേരള നിയമസഭയുടെ സ്‌പീക്കർ സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ നിമിഷമെന്ന് എഎൻ ഷംസീർ. ആരോഗ്യപരമായ വാദപ്രതിവാദങ്ങൾ അടക്കം വളരെ നല്ല ചർച്ചകളും നിയമനിര്‍മാണങ്ങളും നടക്കുന്ന സഭയാണ് സംസ്ഥാനത്തേത്. അത്തരത്തിലുള്ള സഭയുടെ നാഥനായതിൽ അഭിമാനമുണ്ട്.

നല്ല നിലയിൽ മുന്നോട്ടുപോകാൻ ശ്രമിക്കും. ഇരുപക്ഷത്തെയും ഒരുപോലെ കൊണ്ടുപോകാൻ ഇടപെടും. പ്രതിപക്ഷത്തിൻ്റെ അവകാശം സംരക്ഷിക്കുന്നതിനൊപ്പം ഭരണപക്ഷത്തിൻ്റെ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള നിലപാട് സഭയിൽ സ്വീകരിക്കുമെന്നും ഷംസീർ പറഞ്ഞു.

സ്‌പീക്കർ എഎൻ ഷംസീർ മാധ്യമങ്ങളെ കാണുന്നു

Read more: കേരള നിയമസഭയുടെ 24-ാം സ്‌പീക്കറായി എ എൻ ഷംസീർ

കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായി ഇന്ന് ചുമതലയേറ്റതിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് എഎൻ ഷംസീറിന്‍റെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ സാദത്തിനെ 40നെതിരെ 96 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷംസീർ തെരഞ്ഞെടുക്കപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.