തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മുന്നാം സമ്മേളനം ഒക്‌ടോബര്‍ 4ന് ആരംഭിക്കും. പൂര്‍ണമായും നിയമ നിര്‍മാണത്തിനു വേണ്ടിയുള്ളതാണ് സമ്മേളനം. ആകെയുള്ള 24 ദിവസത്തെ സമ്മേളനത്തില്‍ 19 ദിവസം നിയമ നിര്‍മാണത്തിനും 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ഥനകള്‍ക്കുമായി മാറ്റി വച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു.
45 ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനുണ്ട്. ആദ്യ രണ്ടു ദിവസം പരിഗണിക്കുന്ന ബില്ലുകള്‍ സ്പീക്കറാണ് തീരുമാനിക്കുന്നതെന്നും മറ്റ് ദിവസങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകളെ സംബന്ധിച്ച തീരുമാനം കാര്യോപദേശക സമിതി നിശ്ചയിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി സഭ സമ്മേളന ദിനത്തില്‍ ഗണ്യമായ കുറവു വന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ നിയമമാക്കാന്‍ യഥാസമയം കഴിയാതിരുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
ALSO READ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്‌ടർമാർ: ചികിത്സിക്കും, സർക്കാരുമായി സഹകരിക്കില്ല
പകരം നിയമ നിര്‍മാണം നടത്താതെ നടത്താതെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനെതിരായ ക്രമപ്രശ്‌നം തീര്‍പ്പാക്കിക്കൊണ്ട് നിയമനിര്‍മാണത്തിന് മാത്രമായി സഭ പ്രത്യക സമ്മേളനം ചേരേണ്ടതാണെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണത്തിനു മാത്രമായി പ്രത്യേക സമ്മേളനം ചേരുന്നത്. കൊവിഡിന് നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തില്‍ സഭയുടെ സന്ദര്‍ശക ഗാലറികളില്‍ പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.