തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവർ ഇന്ന് കോടതയിൽ നേരിട്ട് ഹാജരാകും. സിജെഎം കോടതി നിർദേശം പ്രകാരമാണ് മന്ത്രിമാർ എത്തുന്നത്. കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി ചൊവ്വാഴ്‌ച തള്ളിയിരുന്നു. ആറു പ്രതികൾ അടങ്ങുന്ന നിയമസഭയിലെ കൈയാങ്കളി കേസിൽ മന്ത്രിമാർ ഒഴികെയുള്ള എല്ലാ പ്രതികളും പിഴ തുക കെട്ടിവച്ച ശേഷം ജാമ്യം എടുത്തിരുന്നു. 2015ൽ ബജറ്റ് അവതരണ സമയത്ത് അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെ.ടി ജലീൽ അടക്കം ആറ് പേർ നിയമസഭയ്ക്കുളിൽ രണ്ടു ലക്ഷം രൂപയുടെ നാശനഷ്‌ടം വരുത്തിയെന്നാണ് പൊലീസ് കേസ്.
നിയമസഭയിലെ കൈയാങ്കളി കേസ്; ഇ.പി.ജയരാജനും കെ.ടി.ജലീലും ഇന്ന് കോടതിയിൽ - കെഎം മാണി ബജറ്റ് പ്രസംഗം പ്രതിഷേധം
2015ൽ ബജറ്റ് അവതരണ സമയത്ത് നിയമസഭയിൽ നടന്ന കൈയാങ്കളി കേസിൽ മന്ത്രിമാരടക്കം ആറ് പേരാണ് പ്രതികൾ.