തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കേന്ദ്രനിയമം സംസ്ഥാനത്തിന്‍റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിലയിരുത്തലാണ് നിയമ പോരാട്ടത്തിലേയ്ക്ക് നയിച്ചത്. കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടന പ്രശ്‌നം ഉയർത്തുന്നുവെന്നും സംസ്ഥാനത്തിന് നിയമോപദേശം ലഭിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറലിൽ നിന്നാണ് സർക്കാർ നിയമോപദേശം തേടിയത്. ഭരണഘടനയുടെ കൺകറന്‍റ് ലിസ്റ്റിലുള്ള കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽ പാസാക്കുന്നത് ഭരണഘടന പ്രശ്‌നം ഉയർത്തുമെന്നത് പരിഗണിച്ചാണ് സുപ്രീം കോടതിയിലേക്ക് നീങ്ങുന്നത്. നേരത്തെ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ കൊണ്ടു വന്നപ്പോഴും കേരളം നിയമപരമായി നീങ്ങിയിരുന്നു. പൗരത്വ നിയമത്തിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചതും കേരളമായിരുന്നു.
കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും
അഡീഷണൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം