ETV Bharat / state

ഇന്ധന പ്രതിസന്ധി: ലങ്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സഹായമൊരുക്കി കേരളം

തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ശ്രീലങ്കയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ഇന്ധനം നിറയ്‌ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ മറ്റ് വിദേശ വിമാന കമ്പനികള്‍ ഉള്‍പ്പെടെ 90 ലധികം വിമാനങ്ങളാണ് തിരുവനന്തപുരത്ത് എത്തി ഇന്ധനം നിറച്ച് മടങ്ങിയത്

srilankan issue  flex fuel  ethihad airways  srilankan airways  cial  trivandrum international airport  fly dubai  air arabia  gulf air  oman air  kerala  ശ്രീലങ്ക  ശ്രീലങ്കന്‍ ഇന്ധന പ്രതിസന്ധി  ഇത്തിഹാദ് എയര്‍വേസ്  ഫ്ലൈ ദുബായ്  എയര്‍ അറേബ്യ  ഗള്‍ഫ് എയര്‍  ഒമാന്‍ എയര്‍  തിരുനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം  കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം
ഇന്ധന പ്രതിസന്ധി: ലങ്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സഹായമൊരുക്കി കേരളം
author img

By

Published : Jul 12, 2022, 4:12 PM IST

തിരുവനന്തപുരം: ശ്രീലങ്കയിലെ ഭരണ പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയിലും കൊളംബോയില്‍ നിന്നുള്ള വിദേശ വിമാന സര്‍വീസുകള്‍ക്ക് ഇന്ധനം നല്‍കി കൈത്താങ്ങാകുകയാണ് തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങള്‍. ശ്രീലങ്കയില്‍ നിന്നുള്ള വ്യോമപാതയില്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളം എന്നതാണ് തിരുവനന്തപുരത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ശ്രീലങ്കയില്‍ എണ്ണ പ്രതിസന്ധിയുണ്ടായ 2022 മേയ്‌ മാസം അവസാന വാരത്തില്‍ തന്നെ തിരുവനന്തപുരം വിമാനത്താവളം സഹായ ഹസ്‌തവുമായി മുന്നോട്ടു വന്നിരുന്നു.

കൊളംബോയില്‍ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 61 ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് ഇതുവരെ തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നിറച്ചത്. മറ്റ് വിദേശ വിമാന കമ്പനികള്‍ ഉള്‍പ്പെടെ ഇതുവരെ 90 ലധികം വിമാനങ്ങള്‍ തിരുവനന്തപുരത്ത് എത്തി ഇന്ധനം നിറച്ച് മടങ്ങി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍റെ കൊളംബോ-മെല്‍ബണ്‍, കൊളംബോ-ഫ്രാങ്ക് ഫര്‍ട്ട്, കൊളംബോ-പാരിസ് എന്നീ വിമാനങ്ങളാണ് ഇന്ധനം നിറയ്‌ക്കാനായി തിരുവനന്തപുരത്ത് എത്തിയത്.

കൊളംബോയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളായ ഫ്ലൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍ വിമാനങ്ങളും തിരുവനന്തപുരത്ത് എത്തി ഇന്ധനം നിറച്ചു. ഇന്ധനം നിറയ്‌ക്കുന്നതിനുള്ള ടെക്‌നിക്കല്‍ ലാന്‍ഡിങ് വഴി ഒരു വിമാനത്തില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം രൂപ ലാന്‍ഡിങ് ഫീ ഇനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന് വരുമാനമുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയെ വാണിജ്യ അടിസ്ഥാനത്തില്‍ കാണുന്നതിന് പകരം ഇന്ത്യയുടെ ഒരു സുഹൃത് രാജ്യത്തിനെ അവശ്യ ഘട്ടത്തില്‍ സഹായിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് ചെയ്യുന്നതെന്ന് തിരുവനന്തപുരം അദാനി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

  • United with Sri Lanka!

    We are pleased to support SriLankan Airlines, with refueling of their long-haul flights at Indian airports, to overcome the Jet Fuel shortage in their country. So far, more than 100 flights have been refueled at #Trivandrum, #Chennai & #Kochi airports. pic.twitter.com/bvceulRDtx

    — Bharat Petroleum (@BPCLimited) July 7, 2022 " class="align-text-top noRightClick twitterSection" data=" ">

തിരുവനന്തപുരത്ത് ഏറ്റവും തിരക്കുള്ള രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയത്താണ് ഇന്ധനം നിറയ്‌ക്കാന്‍ വിമാനങ്ങള്‍ എത്തുന്നതെങ്കിലും അവര്‍ക്ക് ഒരു അസൗകര്യവും വരുത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നത് ഇതിനാലാണെന്നും തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ എന്ന വിമാന ഇന്ധനം നല്‍കുന്നത്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിനും വരുമാനമുണ്ട്. വിമാന ഇന്ധന വിലയുടെ അഞ്ച് ശതമാനം നികുതിയായി സംസ്ഥാന ഖജനാവില്‍ എത്തും.

കൊളംബോ-തിരുവനന്തപുരം വിമാനയാത്ര സമയം വെറും 20 മിനിട്ട് മാത്രമാണ്. ഏറ്റവും മികച്ച ലാന്‍ഡിങ്, ടേക്ക് ഓഫ് സൗകര്യങ്ങളും രാജ്യാന്തര തലത്തില്‍ തിരുവനന്തപുരത്തെ ശ്രദ്ധേയമാക്കുന്നു. കൊളംബോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ക്രൂ ചേഞ്ചിനുള്ള സൗകര്യവും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ജൂണ്‍ അവസാന വാരം മുതല്‍ ഇതുവരെ കൊളംബോയില്‍ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തിയ വിമാനങ്ങള്‍ 30 തവണ ഇന്ധനം നിറയ്‌ക്കാന്‍ എത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒമ്പത് വിമാനങ്ങള്‍ കൊച്ചിയില്‍ ഇറങ്ങി 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം നിറച്ചു. സിയാലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ടെക്‌നിക്കല്‍ ലാന്‍ഡിങ് സൗകര്യം ഒരുക്കുന്നത്.

കൂടുതല്‍ വിമാനങ്ങളെ ആകര്‍ഷിക്കുന്നതിന് കൊച്ചി വിമാനത്താവളം ടെക്‌നിക്കല്‍ ലാന്‍ഡിങ് ഫീ ഇനത്തില്‍ 25 ശതമാനം ഇളവും അനുവദിച്ചു. ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിമാന കമ്പനികള്‍ ഈ ആവശ്യവുമായി ബന്ധപ്പെട്ടപ്പോള്‍ തന്നെ കൃത്യമായി ഇടപെടാനും ബന്ധപ്പെടാനും കഴിഞ്ഞതായി സിയാല്‍ എം.ഡി. എസ്.സുഹാസ് ഐ.എ.എസ് അറിയിച്ചു. നിലവിലുള്ള സര്‍വീസുകളെ ബാധിക്കാതെ കൂടുതല്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ച് മടങ്ങാനുള്ള സൗകര്യമൊരുക്കിയെന്നും അദ്ദേഹം അറിയിച്ചു.

ഇത്തിഹാദ് എയര്‍വേസ് ജൂലൈ 14 മുതല്‍ ആഗസ്റ്റ് 20 വരെ വിമാനങ്ങള്‍ക്ക് ഇന്ധന സൗകര്യം വേണമെന്ന് സിയാലിനെ അറിയിച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ ലാന്‍ഡിങ് തുറന്നിടുന്ന വരുമാന സ്രോതസ് അവസരമാക്കാനൊരുങ്ങുക കൂടിയാണ് രാജ്യാന്തര വ്യോമ പാതയ്‌ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന സിയാല്‍. ഇപ്പോള്‍ സിയാലിന്‍റെ ഫ്യൂവല്‍ ഹൈഡ്രന്‍റ് സംവിധാനത്തിലും ഏപ്രണ്‍ മാനേജ്‌മെന്‍റിലും വരുത്തിയ പരിഷ്‌കാരങ്ങള്‍ അവര്‍ക്ക് മറ്റൊരു സാധ്യത കൂടി തുറന്നിടുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.