ETV Bharat / state

കെഎഎസ് നിലവിൽ വന്നു ; നിയമന ശിപാർശ കൈപ്പറ്റി 105 പേർ - പബ്ലിക് സർവീസ് കമ്മിഷൻ

സിവിൽ സർവീസിന് സമാനമായ സംസ്ഥാന സർക്കാരിൻ്റെ ഭരണ സർവീസിലേക്കാണ് നിയമനം

kerala administrative service  public service commission  KAS  PSC  കെഎഎസ്  കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്  പബ്ലിക് സർവീസ് കമ്മിഷൻ  പിഎസ്‌സി
കെഎഎസ് നിലവിൽ വന്നു; നിയമന ശിപാർശ കൈപറ്റി 105 പേർ
author img

By

Published : Nov 1, 2021, 8:18 PM IST

തിരുവനന്തപുരം : കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് നിലവിൽ വന്നു. കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനത്ത് കെഎഎസ് നിലവിൽ വന്നത്. മൂന്ന് സ്ട്രീമുകളിൽ നിന്നായി പരീക്ഷയും അഭിമുഖവും കടന്ന് യോഗ്യത നേടിയ 105 പേർക്ക് നിയമന ശിപാർശ നൽകി.

പിഎസ്‌സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ എം.കെ സക്കീർ നിയമന ശിപാർശ മൂന്ന് സ്ട്രീമുകളിലെയും ആദ്യ റാങ്കുകാർക്ക് നേരിട്ടുനൽകി. സിവിൽ സർവീസിനുസമാനമായ സംസ്ഥാന സർക്കാരിൻ്റെ ഭരണ സർവീസിലേക്കാണ് നിയമനം.

നേരിട്ടുള്ള തെരഞ്ഞെടുപ്പിൽപ്പെടുന്ന ഒന്നാം സ്ട്രീമിൽ മാലിനി.എസ്, രണ്ടാം സ്ട്രീമിൽ അഖില ചാക്കോ, മൂന്നാം സ്ട്രീമിൽ അനൂപ് കുമാർ എന്നിവർക്കാണ് പിഎസ്‌സി ചെയർമാൻ നേരിട്ട് നിയമന ശിപാർശ നൽകിയത്.

Also Read: 'ഏറെ അഭിമാനം,വായനക്കാര്‍ക്ക് നന്ദി' ; എഴുത്തച്ഛന്‍ പുരസ്കാരനേട്ടത്തില്‍ പി വത്സല

നിയമന ശിപാർശ കൈപ്പറ്റിയവർ പ്ലാനിങ് ഡെവലപ്മെന്‍റ് കേന്ദ്രങ്ങളിലും രാജ്യത്തെ ഉന്നത മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി 18 മാസത്തെ പരിശീലനം നേടും. തുടർന്ന് സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിക്ക് സമാന പദവിയിലാണ് നിയമനം.

കെഎഎസിൽ പ്രവേശനം നേടുന്നവർക്ക് കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ സിവിൽ സർവീസിലേക്ക് എത്താനുമാകും. കെഎഎസ് നിലവിൽ വന്നതോടെ ഓരോ വർഷവും വിവിധ വകുപ്പുകളിൽ സെക്കൻഡ് ഗസറ്റഡ് തസ്‌തികയിലെ മൂന്നിലൊന്ന് ഒഴിവുകൾ കെഎഎസ് ജേതാക്കൾക്കായി നീക്കിവയ്ക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.