ETV Bharat / state

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.വേണുഗോപാല്‍ - Governor

ജനാധിപത്യത്തെ അട്ടിമറിച്ച് അരാജകത്വത്തെ നടപ്പിലാക്കാനാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ ശ്രമമെന്നും ഇത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും വേണുഗോപാൽ

കെ.സി.വേണുഗോപാല്‍  ആരിഫ് മുഹമ്മദ് ഖാൻ  ഗവര്‍ണര്‍  എം.എം.ഹസൻ  ഏകദിന ഉപവാസം  KC Venugopal  Arif Mohammed Khan  Governor  mm hassan
കെ.സി.വേണുഗോപാല്‍
author img

By

Published : Jan 9, 2020, 3:16 PM IST

തിരുവനന്തപുരം: താഴെക്കിടയിലുള്ള ബിജെപി നേതാവിന്‍റെ പോലും അന്തസില്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.എം.ഹസന്‍റെ ഏകദിന ഉപവാസം രാജ്ഭവന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി.വേണുഗോപാൽ. പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പോലും പാസാക്കരുതെന്നാണ് ഗവർണർ പറയുന്നത്. ജനാധിപത്യത്തെ അട്ടിമറിച്ച് അരാജകത്വത്തെ നടപ്പിലാക്കാനാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ ശ്രമം. ഇത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.വേണുഗോപാല്‍

നെഹ്റു സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് എം.എം.ഹസന്‍റെ ഏകദിന ഉപവാസം. സിപിഎം നേതാവും കെ.റ്റി.ഡി.സി ചെയർമാനുമായ എം.വിജയകുമാർ ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനെത്തി. എൻ.കെ.പ്രേമചന്ദ്രൽ എം.പി, എം.എൽ എമാരായ കെ.സി.ജോസഫ്, വി.എസ് ശിവകുമാർ, കെ.എസ്.ശബരിനാഥൻ, എം.വിൻസെന്‍റ്, സ്വാമി സന്ദീപാനന്ദഗിരി തുടങ്ങിയവർ ഉപവാസ സമരത്തിന് ആശംസകളുമായി സമരപ്പന്തലിലെത്തി.

Intro: താഴെ കിടയിലുള്ള ബിജെപി നേതാവിന്റെ പോലും അന്തസില്ലാതെയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.എം.ഹസന്റെ ഏകദിന ഉപവാസം രാജ്ഭവനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ.സി പി എം നേതാവും കെ റ്റി ഡി സി ചെയർമാനുമായ എം.വിജയകുമാർ ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനായി എത്തി.

Body:നെഹറു സെന്ററിന്റെ ആഭിമുഖ്യത്തിലാണ് എം.എം.ഹസ്സന്റെ ഏകദിന ഉപവാസം . ഇത് ഉദ്ഘാടനം ചെയ്യവേയാണ് ഗവർണ്ണർക്കെതിരെയും കേന്ദ്ര സർക്കാറിനെതിരേയും കെ.സി.വേണുഗോപാൽ വിമർശനം ഉന്നയിച്ചത്. താഴെക്കിടയിലെ ഒരു ബിജെപി നേതാവിന്റെ അന്തസു പോലുമില്ലാതെയാണ് കേരള ഗവർണ്ണർ സംസാരിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പോലും പാസാക്കരുതെന്നാണ് ഗവർണ്ണർ പറയുന്നത്. ജനാധിപത്യത്തെ അട്ടിമറിച്ച് അരാജകത്വത്തെ നടപ്പിലാക്കാനുള്ള മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ ശ്രമം. ഇത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ബൈറ്റ്.

സി പി എം നേതാവും കെ റ്റി ഡി സി ചെയർമാനുമായ എം.വിജയകുമാർ ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനായി എത്തിയിരുന്നു. എൻ.കെ.പ്രേമചന്ദ്രൽ എം.പി, എം.എൽ എമാരായ കെ.സി.ജോസഫ്, വി.എസ് ശിവകുമാർ, കെ.എസ്.ശബരിനാഥൻ, എം.വിൻസെന്റ, സ്വാമി സന്ദീപാനന്ദഗിരി തുടങ്ങിയവർ ഉപവാസ സമരത്തിന് ആശംസകളുമായി സമരപന്തലിലെത്തി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.