ETV Bharat / state

കെ.സി വേണുഗോപാലും കെ സുധാകരനും കോൺഗ്രസിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു : ജി രതികുമാർ

author img

By

Published : Sep 15, 2021, 6:09 PM IST

'കോൺഗ്രസിലെ ചില നേതാക്കളുടെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് രാജി. മതേതരത്വം സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു'

G. Rathikumar  KC Venugopal  K Sudhakaran  Sangh Parivar agenda  കെ.സി വേണുഗോപാല്‍  സംഘപരിവാർ അജണ്ട  കോണ്‍ഗ്രസ്  ഹൈകമാന്‍ഡ്  ജി. രതികുമാർ
കെ.സി വേണുഗോപാലും കെ സുധാകരൻ കോൺഗ്രസിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു. ജി. രതികുമാർ

തിരുവനന്തപുരം : കെ.സി വേണുഗോപാലും കെ സുധാകരനും കോൺഗ്രസിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ജി. രതികുമാർ. ചില നേതാക്കളുടെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.

മതേതരത്വം സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. സംഘടന ജനറൽ സെക്രട്ടറിയായി കെ.സി വേണുഗോപാൽ വന്നത് മുതലാണ് കോൺഗ്രസ് തകർന്നുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്‍ഡ് ദുര്‍ബലം

സംഘപരിവാർ അജണ്ടയാണ് കെ.സി വേണുഗോപാലും കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും നടപ്പിലാക്കുന്നത്. സംസ്ഥാന നേതൃത്വങ്ങൾ പ്രശ്നങ്ങളുണ്ടാകുമ്പോൾ പരിഹരിക്കാൻ നേരത്തെ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ അതിനുപോലും ശേഷിയില്ലാത്ത സംവിധാനമായി ഹൈക്കമാൻഡ് മാറി. ദുർബലമായ ഈ നേതൃത്വത്തിന് മതേതരത്വം സംരക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചതെന്നും രതികുമാർ പറഞ്ഞു.

കോൺഗ്രസ് വിടുന്നവർ എല്ലാം മാലിന്യങ്ങളാണെന്ന് പറയുന്നത് ദൗർബല്യങ്ങൾ പുറത്തറിയാതിരിക്കാനാണ്. മികച്ച സംഘാടകനുള്ള എ.ഐ.സി.സി യുടെ അവാർഡ് വാങ്ങിയയാളാണ് താൻ. പാർട്ടിക്കായി ത്യാഗം സഹിച്ചവരെ ഇപ്പോഴത്തെ നേതൃത്വം ചവിട്ടിതാഴ്ത്തുകയാണെന്നും രതികുമാർ ആരോപിച്ചു.

കൂടുതല്‍ വായനക്ക്: കോണ്‍ഗ്രസില്‍ വീണ്ടും രാജി : കെപിസിസി ജനറല്‍സെക്രട്ടറി ജി.രതികുമാര്‍ സിപിഎമ്മില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.