ETV Bharat / state

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം; സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാൽ - cpm

കേരളത്തിനെ കുറിച്ച് നല്ലത് പറഞ്ഞതിൽ തെറ്റില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം; സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാൽ  രാഹുൽ ഗാന്ധി  സി.പി.എം  കെ.സി വേണുഗോപാൽ  എ.ഐ.സി സി ജനറൽ സെക്രട്ടറി  kc venugopal against cpm  kc venugopal  cpm  rahul gandhi
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം; സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാൽ
author img

By

Published : Feb 25, 2021, 12:27 PM IST

Updated : Feb 25, 2021, 2:16 PM IST

തിരുവനന്തപുരം:രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനത്തിൽ സി.പി.എമ്മിനെതിരെ എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സി.പി.എമ്മിന് വിഭ്രാന്തിയാണെന്നും രാഹുലിന് ലഭിക്കുന്ന ജനപിന്തുണ സി.പി.എം ഭയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം; സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാൽ

കേരളത്തിൽ എത്തിയപ്പോൾ പോലും രാഹുലിനെ ബി.ജെ.പി വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. ആ രാഹുലിനെ ബി.ജെ.പി ഏജന്‍റ് എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്‍റെ സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് വേണ്ടയെന്നും തരംതാണ പ്രസ്താവനയിൽ നിന്ന് സി.പി.എം പിന്മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കേ ഇന്ത്യയെക്കുറിച്ചുള്ള രാഹുലിന്‍റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കേരളത്തിനെ കുറിച്ച് നല്ലത് പറഞ്ഞതിൽ തെറ്റില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Last Updated : Feb 25, 2021, 2:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.