ETV Bharat / state

'ഓൺലൈൻ റമ്മി പരസ്യത്തിൽ നിന്ന് പ്രമുഖർ പിന്‍മാറണം' ; സര്‍ക്കാര്‍ അവരെ പിന്‍തിരിപ്പിക്കണമെന്നും ഗണേഷ് കുമാര്‍ - ചോദ്യോത്തരവേള കേരള നിയമസഭ

റമ്മി പോലുള്ള സാമൂഹ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് പിന്മാറാൻ കലാകാരരോട് സർക്കാർ നിർദേശിക്കണമെന്ന് കെ.ബി ഗണേഷ്‌ കുമാർ

Kb ganesh on online rummy  Kb ganesh on online rummy advertisements  ഓൺലൈൻ റമ്മി പരസ്യത്തിൽ പ്രമുഖർ പങ്കെടുക്കുന്നതിനെതിരെ കെ ബി ഗണേഷ് കുമാർ  ഓൺലൈൻ റമ്മി പരസ്യത്തിലെ താരങ്ങൾ അഭിനയിക്കുന്നത് ചോദ്യം ചെയ്‌ത് കെ ബി ഗണേഷ്‌ കുമാർ  ചോദ്യോത്തരവേള കേരള നിയമസഭ  സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ
ഓൺലൈൻ റമ്മി പരസ്യത്തിൽ പ്രമുഖർ പങ്കെടുക്കുന്നതിനെതിരെ കെ.ബി ഗണേഷ് കുമാർ
author img

By

Published : Jul 19, 2022, 11:35 AM IST

തിരുവനന്തപുരം : ഓൺലൈൻ റമ്മി പരസ്യത്തിൽ സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രത്യക്ഷപ്പെടുന്നതിനെതിരെ നടനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ. പ്രമുഖ ഗായകൻ യേശുദാസിൻ്റെ മകൻ വിജയ് യേശുദാസ് , റിമി ടോമി തുടങ്ങിയവർ ഇതിൽ നിന്ന് പിൻമാറണമെന്ന് സർക്കാർ നിർദേശിക്കണമെന്ന് കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഷാരൂഖ് ഖാൻ, വിരാട് കോലി എന്നിവരുടെ പേരുകളും അദ്ദേഹം പരാമർശിച്ചു.

ഓൺലൈൻ റമ്മി പരസ്യത്തിൽ പ്രമുഖർ പങ്കെടുക്കുന്നതിനെതിരെ കെ.ബി ഗണേഷ് കുമാർ

നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഗണേഷ് കുമാർ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഇവരുടെ മനസുകളിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും വിലക്കാൻ സർക്കാരിന് പരിമിതിയുണ്ടെന്നും സാംസ്‌കാരിക വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി വി.എൻ വാസവൻ മറുപടി നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.