ETV Bharat / state

'കൂടിയാലോചനകള്‍ കുറവ്, ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നില്ല': സര്‍ക്കാരിനെ വിമര്‍ശിച്ച് കെ ബി ഗണേഷ്‌ കുമാര്‍ - ടി പി രാമകൃഷ്‌ണൻ

എല്ലാ മേഖലയിലും ചെലവ് കുറയ്‌ക്കല്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നിലപാട് മാറണമെന്നും അദ്ദേഹം പറഞ്ഞു

KB Ganesh Kumar criticism on LDF Government  KB Ganesh Kumar criticizing LDF Government  KB Ganesh Kumar  LDF Government  LDF Parliamentary Party meeting  സര്‍ക്കാരിനെ വിമര്‍ശിച്ച് കെ ബി ഗണേഷ്‌ കുമാര്‍  കെ ബി ഗണേഷ് കുമാര്‍  കിഫ്ബി  എൽഡിഎഫ് പാർലിമെന്‍ററി പാർട്ടി  എൽഡിഎഫ് പാർലിമെന്‍ററി പാർട്ടി യോഗം  എൽഡിഎഫ്  ടി പി രാമകൃഷ്‌ണൻ
കെ ബി ഗണേഷ്‌ കുമാര്‍
author img

By

Published : Jan 28, 2023, 2:51 PM IST

Updated : Jan 28, 2023, 5:02 PM IST

കെ ബി ഗണേഷ് കുമാര്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. വിലക്കയറ്റത്തിന് നേരെ അടിയന്തര ഇടപെടൽ വേണമെന്നും ഇല്ലെങ്കിൽ പാർട്ടി സമരവുമായി മുമ്പോട്ട് പോകുമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. റബർ കർഷകരുടെ നടുവൊടിക്കുന്ന നിലപാട് മാറണം.

സർക്കാരിന്‍റെ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കൽ നടപ്പിലാക്കണം. കേട്ടുകേൾവി ഇല്ലാത്ത ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിലൂടെ ചെലവ് കൂടുന്നത് ഒഴിവാക്കണം. കൺസൾട്ടന്‍റുമാർ വന്ന് ചെലവ് കൂടുന്ന സാഹചര്യവും ഒഴിവാക്കണം. കിഫ്ബിയിലും ചെലവ് കുറയ്ക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. കടം എടുക്കാനുള്ള സംസ്ഥാനത്തിന്‍റെ അവസരം കേന്ദ്രം ഇല്ലാതാക്കുന്നതിലൂടെ സർക്കാർ പ്രതിസന്ധിയിലാകുകയാണ് ചെയ്യുന്നത്.

കേന്ദ്ര സർക്കാരിന് അനുകൂലമല്ലാത്ത സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് മുഖം തിരിക്കുന്ന കേന്ദ്ര നിലപാട് മാറണം. എൽഡിഎഫ് യോഗത്തിൽ കൂടിയാലോചനകൾ കുറവാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ആരോഗ്യപരമായ ചർച്ചകൾ നടക്കുന്നില്ല. വികസന രേഖ അംഗീകരിക്കുന്നതിലും ചർച്ചയുണ്ടായില്ല. പല പഞ്ചായത്തുകളിലും മെയിന്‍റനൻസിന് പോലും പൈസയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ഗണേഷ് കുമാർ പറഞ്ഞു.

എൽഡിഎഫ് പാർലിമെന്‍ററി പാർട്ടി യോഗത്തിൽ ഗണേഷ് കുമാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് മുമ്പ് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ബജറ്റിൽ എംഎൽഎമാർക്ക് 20 പ്രവൃത്തി വീതം നൽകാമെന്ന് എഴുതി വാങ്ങിയിട്ട് ഒരെണ്ണം പോലും തന്നില്ലായെന്നും ഫണ്ടില്ലാതെ നടപ്പിലാക്കാത്തതും പാതിവഴിയിൽ നിൽക്കുന്നതുമായ പല പദ്ധതികളുടെ പേരിലും ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനാകാത്ത സ്ഥിതിയിലാണ് ഭരണപക്ഷ എംഎൽഎമാരെന്നും പാർലമെന്‍ററി പാർട്ടി യോഗത്തിൽ കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.

ഭരണകക്ഷി അംഗങ്ങളുടെ മണ്ഡലത്തിൽ നാലോ അഞ്ചോ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും ഗണേഷ് ആവശ്യപ്പെട്ടിരുന്നു. യോഗത്തിൽ ഗണേഷ് കുമാർ നടത്തിയ പ്രസ്‌താവനകൾക്ക് സിപിഎം എംഎൽഎമാരിൽ നിന്നുപോലും പിന്തുണ കിട്ടി. യോഗത്തിൽ ഓരോ മന്ത്രിമാരുടെയും പേരെടുത്ത് വിളിച്ചു പറഞ്ഞുള്ള ഗണേഷിന്‍റെ പ്രസ്‌താവനയെ പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായ മുൻമന്ത്രി ടി പി രാമകൃഷ്‌ണൻ തടഞ്ഞിരുന്നു. ഇതൊന്നും പറയേണ്ട വേദി ഇതല്ലെന്ന് രാമകൃഷ്‌ണൻ പറഞ്ഞപ്പോൾ ഇവിടെയല്ലാതെ മറ്റെവിടെ ഇത് പറയുമെന്ന് ഗണേഷ് കുമാർ തിരിച്ചു ചോദിച്ചു.

Last Updated : Jan 28, 2023, 5:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.