തിരുവനന്തപുരം: മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ്. കാട്ടാക്കട കുഴലാർ രഞ്ജിത്ത് ഭവനിൽ ജി.എച്ച് രഞ്ജിത്തിനെ (30) ബുധനാഴ്ച ഉച്ചമുതലാണ് കാണാതായത്. കാട്ടാക്കടയിലെ മംഗലയ്ക്കലില്‍ ലോലി പോപ്പ് എന്ന ബേക്കറി സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍.
ALSO READ: IFFK 2022 | രാജ്യാന്തര ചലച്ചിത്ര മേള : ഡെലിഗേറ്റ് പാസ് വിതരണം മാർച്ച് 16 മുതൽ
ബുധനാഴ്‌ച രാവിലെ 11 മണിയോടെ പിതാവ് ഹരികുമാറിന്‍റെ പൂവച്ചലിലെ കടയിൽ രഞ്ജിത്ത് എത്തിയിരുന്നു. ഉച്ചയോടെ മംഗലയ്ക്കൽ സ്വദേശി ഉണ്ണി എന്നയാള്‍ വിളിച്ചുകൊണ്ട് പോയതിനുശേഷം മടങ്ങിയെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, രഞ്ജിത്തിനെ കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിൽ താന്‍ എത്തിച്ചിരുന്നെന്നും അതുമാത്രമാണ് താന്‍ ചെയ്‌തതെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്തിന്‍റെ ഫോൺ ഓഫാണെന്നും മറ്റ് വിവരങ്ങൾ ശേഖരിക്കാനായി സൈബർ സെല്ലിലേക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു.