തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിൻകാലയിൽ മണ്ണെടുപ്പ് തടയാൻ ശ്രമിച്ച ഭൂ ഉടമയെ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കൊല്ലപ്പെട്ട സംഗീതിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ ഉത്തമൻ, സജു, വിജിൻ ഉൾപ്പെടെയുള്ള ആറു പേരെയാണ് സംഗീതിന്‍റെ വീട്ടിലെത്തിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് പുലർച്ചെ വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
ജനുവരി 24 ന് പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഇതിൽ പത്ത് പ്രതികളെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിങ്കളാഴ്ച അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ന് പുലർച്ചെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.