തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച കാട്ടാക്കടയിൽ സ്രവ പരിശോധന ഇന്നുമുതൽ. ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ വന്ന 600 ഓളം പേരുടെ പരിശോധനയാണ് ഇന്നും നാളെയുമായി നടക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ മൂന്ന് ടീമുകൾ ചേർന്നാകും സ്രവ പരിശോധന നടത്തുക. പരിശോധന നടത്തേണ്ടവരെ പ്രത്യേക ബസിൽ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കും. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്‍റൈനിൽ ആയതിനാൽ നെയ്യാറ്റിന്‍കര, വീരണകാവ് എന്നീ ആശുപത്രികളിൽ നിന്നും ഇവിടെ ജീവനക്കാരെ എത്തിക്കും. രോഗം സ്ഥിരീകരിച്ച അപ്പോൾ തന്നെ ആശുപത്രിയും പരിസരവും അഗ്നിരക്ഷാസേന അണു മുക്തമാക്കിയിരുന്നു.
കാട്ടാക്കടയിൽ സ്രവ പരിശോധന ഇന്നുമുതൽ
600 ഓളം പേരുടെ പരിശോധനയാണ് ഇന്നും നാളെയുമായി നടക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്രവ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച കാട്ടാക്കടയിൽ സ്രവ പരിശോധന ഇന്നുമുതൽ. ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ വന്ന 600 ഓളം പേരുടെ പരിശോധനയാണ് ഇന്നും നാളെയുമായി നടക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ മൂന്ന് ടീമുകൾ ചേർന്നാകും സ്രവ പരിശോധന നടത്തുക. പരിശോധന നടത്തേണ്ടവരെ പ്രത്യേക ബസിൽ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കും. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്‍റൈനിൽ ആയതിനാൽ നെയ്യാറ്റിന്‍കര, വീരണകാവ് എന്നീ ആശുപത്രികളിൽ നിന്നും ഇവിടെ ജീവനക്കാരെ എത്തിക്കും. രോഗം സ്ഥിരീകരിച്ച അപ്പോൾ തന്നെ ആശുപത്രിയും പരിസരവും അഗ്നിരക്ഷാസേന അണു മുക്തമാക്കിയിരുന്നു.
TAGGED:
latest covid 19