തിരുവനന്തപുരം: കാരുണ്യ പദ്ധതി നീട്ടുകയല്ല അതേപടി നിലനിർത്തുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാരകമായ രോഗങ്ങൾ ഉണ്ടാകുന്നവർക്ക് പെട്ടെന്ന് സഹായം ലഭിക്കുന്ന പദ്ധതിയാണിത്. അതിനാൽ ഇത് നിലനിർത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ധനമന്ത്രി കാരുണ്യ പദ്ധതിയെ തുടരാൻ കഴിയില്ലെന്ന് പറയുകയും ആരോഗ്യ മന്ത്രി മറ്റൊന്ന് പറയുകയും ചെയ്യുന്ന അവസ്ഥയാണ്. ഇൻഷുറൻസ് പദ്ധതിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അത് വേറെ രീതിയിൽ നടപ്പാക്കുകയാണ് വേണ്ടത്. കാരുണ്യ പദ്ധതിയിലൂടെ കിട്ടുന്ന പണവും സർക്കാർ എടുക്കുന്നതായാണ് വാർത്തകൾ വരുന്നത്. നിത്യനിദാന ചിലവുകള്‍ക്ക് വേണ്ടി കാരുണ്യ ബെനവലന്‍റ് ഫണ്ട് ഉപയോഗിക്കുന്ന ഗുരുതര അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.