തിരുവനന്തപുരം: കരുംകുളം കടൽത്തീരത്ത് വിരിച്ച കരമടി വലയിൽ വെള്ളുടുമ്പ് സ്രാവ് (Whale Shark ) കുടുങ്ങി. അപകടകാരിയല്ലാത്ത ഇവയെ ഭക്ഷണമായി ഉപയോഗിക്കാറില്ല. കടലിന്‍റെ അടിത്തട്ടിൽ കാണപ്പെടുന്ന മത്സ്യം അറിയാതെ വലയിൽപ്പെട്ടതാകമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
തൊലിപ്പുറത്തുള്ള വെള്ള പുള്ളികൾ കാരണമാണ് ഇവയ്ക്ക് 'വെള്ളുടുമ്പ് സ്രാവ്' എന്ന പേരുവരാൻ കാരണം. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിന്നാലാണ് കടലിന്‍റെ അടിത്തട്ടിൽ ഇവ സ്ഥിരമായി കാണുന്നത്.
Also Read: കായംകുളത്ത് ആംബുലൻസ് കല്യാണവാഹനമാക്കി; ദൃശ്യം വൈറല്‍, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
മത്സ്യ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ് ശ്രാവ്. മുമ്പ് മരം കൊണ്ട് നിർമിച്ചിരുന്ന വള്ളങ്ങൾളുടെ അടിഭാഗാത്ത് ഈ സ്രാവിൽനിന്നും എടുക്കുന്ന എണ്ണ തേച്ച് പിടിപ്പിച്ചിരുന്നു. കരുംകുളത്തെ ജോസഫ് പൊന്നയ്യന്‍റെ കരമടിയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിൽ തന്നെ തിരികെവിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്.