തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടകവാവ് ബലിതർപ്പണത്തിന് അനുമതിയില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് ബലിതര്‍പ്പണം വേണ്ടെന്ന് തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷവും ബലി തര്‍പ്പണത്തിന് ഭക്തജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തത്. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ 10 കോടിരൂപ അനുവദിച്ച് ഉത്തരവായി.
നിലവിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനാണ് സാമ്പത്തിക സഹായം. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ബോര്‍ഡ്. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
Also read: വിദ്യാർഥിനികളോട് അശ്‌ളീല സംഭാഷണം; സ്‌കൂൾ അധ്യാപകൻ പിടിയിൽ