തിരുവനന്തപുരം: ഗവർണറെ പിൻവലിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയത്തില്‍ തീരുമാനമെടുക്കേണ്ടത് സ്‌പീക്കറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതില്‍ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറയേണ്ട കാര്യമില്ല. ഇത്തരമൊരു പ്രമേയം നിയമസഭയുടെ മുൻകാല അനുഭവത്തിലില്ല.
ഗവർണർക്കെതിരെ ഇടതുമുന്നണി ദുർബലമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെയും കാനം പരിഹസിച്ചു. അദ്ദേഹം കഠിനമായ നിലപാട് സ്വീകരിച്ചതോടെ ഞങ്ങൾ എന്ത് സ്വീകരിക്കണമെന്ന മിനിമം സ്വാതന്ത്ര്യം ഞങ്ങൾക്ക് നൽകണം. ആരെ കബളിപ്പിക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാനം ചോദിച്ചു. സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിച്ച് തന്നെ മുന്നോട്ടു പോകുമെന്നും കാനം വ്യക്തമാക്കി.