തിരുവനന്തപുരം: മാണി. സി. കാപ്പൻ ഇടതുമുന്നണിയോട് കാണിച്ചത് മര്യാദകേടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫിലേക്ക് പോവുകയാണെങ്കിൽ എംഎൽഎ സ്ഥാനം രാജി വച്ചിട്ട് പോകണം. അതാണ് രാഷ്ട്രീയ മര്യാദ.
എൻസിപിക്ക് പാലാ സീറ്റ് നിഷേധിച്ചിട്ടില്ല. ഇടതുമുന്നണിയിൽ സീറ്റ് ചർച്ചകൾ തുടങ്ങുന്നതേയുള്ളൂ. ചർച്ചകൾക്ക് മുന്നേ നീതി നിഷേധം എന്ന് പറഞ്ഞ് മുന്നണി വിടുന്നതിൽ അർഥമില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.