തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തും. തിങ്കളാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന.
നിയമഭേദഗതിയിൽ മുന്നണിയിൽ ഭിന്നതയുണ്ടെന്ന ആക്ഷേപത്തിൻ്റെ പശ്ചാത്തലത്തിലാണ് സി.പി.എം - സി.പി.ഐ ചർച്ച. നിയമസഭ സമ്മേളനം അടുത്തമാസം ചേരാനിരിക്കെ തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവന്നതിനെ കാനം വിമർശിച്ചിരുന്നു.
നിയമത്തിൽ എന്തു ഭേദഗതിയാണ് വരുത്തുന്നതെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് സി.പി.ഐ മന്ത്രിമാർ സംസ്ഥാന നേതൃത്വത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു.
ALSO READ: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; യുവാക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി