തിരുവനന്തപുരം : കെ റെയിൽ സർവേ കല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ്റ പ്രസ്‌താവന ഗൗരവമായി കാണുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിൻ്റെ യുദ്ധ സമാനമായ തയ്യാറെടുപ്പിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇപ്പോൾ നടക്കുന്നത് നാടിന് എതിരായ സമരം എന്ന് പിന്നീട് തിരിച്ചറിയും.
ALSO READ: മന്ത്രിസഭായോഗം ഇന്ന് ; ശിവശങ്കറിന്‍റെ നിയമനവും കൊവിഡ് മൂന്നാം തരംഗവും ചർച്ച
കേരളത്തിന്‍റെ വികസന താൽപര്യത്തിന് എതിരായ നിലപാട് ഇവിടെ പ്രവർത്തിക്കുന്ന ഒരു പാർട്ടിയും സ്വീകരിക്കരുതെന്നും കാനം ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്‌ടപരിഹാരത്തിന് അർഹരായ എല്ലാവരെയും കണ്ടെത്താനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. ഇപ്പോഴത്തെ കണക്കുകൾ അന്തിമമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.