ETV Bharat / state

രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത് കൈയിലിരിപ്പ് കൊണ്ട്: കാനം രാജേന്ദ്രന്‍ - രാഹുല്‍ ഗാന്ധി ഓഫിസ് ആക്രമണം

എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ച വിഷയത്തില്‍ പ്രതികരിക്കവെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പരിഹാസ രൂപേണയുള്ള പരാമര്‍ശം

kanam criticizes rahul gandhi office attack  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  കാനം രാജേന്ദ്രന്‍  രാഹുല്‍ ഗാന്ധി ഓഫിസ് ആക്രമണം  Rahul Gandhi office attacked
എം.പി ഓഫിസ് അക്രമത്തെ വിമര്‍ശിച്ച് കാനം
author img

By

Published : Jun 25, 2022, 11:40 AM IST

Updated : Jun 25, 2022, 1:49 PM IST

തിരുവനന്തപുരം: ദേശീയ നേതാക്കളെ വോട്ട് ചെയ്ത് വിജയിപ്പിക്കുമ്പോള്‍ തങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ആളോണോയെന്ന് ജനങ്ങള്‍ ഓര്‍ക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത് കൈയിലിരിപ്പ് കൊണ്ടാണെന്നും കാനം പരിഹസിച്ചു. എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ച വിഷയത്തില്‍ പ്രതികരിക്കവെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കാനം

രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നത് എം.പി ഓഫിസ് ആക്രമിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തെ അപലപിക്കുകയാണെന്നും അത്തരത്തില്‍ ആക്രമണം നടത്തുന്നത് ജനാധിപത്യത്തിന് എതിരാണ്. രാഷ്‌ട്രീയ പകപോക്കലുകളുടെ പേരില്‍ എം.പി ഓഫിസ് ആക്രമിക്കുന്നതും മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കുന്നതും ജനാധിപത്യം പുതിയൊരു തലത്തിലേക്ക് എത്തുന്നതാണെന്നും കാനം പറഞ്ഞു. അക്രമങ്ങളെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും അതിന് ആരും ഉപദേശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

also read:എം.പിയുടെ ഓഫിസ് ആക്രമണം: വയനാട്ടില്‍ പ്രതിഷേധ യോഗവും യുഡിഎഫ് റാലിയും

Last Updated : Jun 25, 2022, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.