തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തിനാവശ്യമായ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭിക്കാത്തതിൽ കേരളത്തിലെ ഒരു പ്രതിപക്ഷ പാർട്ടിയും മിണ്ടുന്നില്ലെന്ന് കാനം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ സൗജന്യ ഉപദേശം മാത്രമാണ് സംസ്ഥാനത്തിനു നൽകുന്നത്. സാമ്പത്തിക സഹായം നൽകുന്നില്ലെന്നും കാനം പറഞ്ഞു. പ്രതിപക്ഷം നിരന്തരം സംസ്ഥാന സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. വിമർശിക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും തുല്യരാണ് എന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ സൗജന്യ ഉപദേശം മാത്രം നൽകുന്നുവെന്ന് കാനം രാജേന്ദ്രൻ - സംസ്ഥാന സെക്രട്ടറി
സംസ്ഥാനത്തിനാവശ്യമായ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭിക്കാത്തതിൽ കേരളത്തിലെ ഒരു പ്രതിപക്ഷ പാർട്ടിയും മിണ്ടുന്നില്ലെന്ന് കാനം കുറ്റപ്പെടുത്തി.