തിരുവനന്തപുരം : 2000 ത്തിൽ കേരളത്തെ ഞെട്ടിച്ച് 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്‍ എന്നറിയപ്പെടുന്ന ചന്ദ്രന്‍ ജയില്‍ മോചിതനായി. ഇന്ന്(ഒക്‌ടോബർ 21) ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മണിച്ചന്‍ പുറത്തിറങ്ങിയത്. 22 വര്‍ഷം നീണ്ട ജയില്‍ വാസത്തിനുശേഷം സുപ്രീംകോടതി ഇടപെടലിലാണ് മണിച്ചന്‍റെ മോചനം.
ഇതോടെ ഈ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്ന എട്ട് പ്രതികളില്‍ അവസാനത്തെ ആളും മോചിതനായി. മണിച്ചന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ വർഷം മെയ് 20ന് സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതോടെയാണ് പുറത്തിറങ്ങലിന് വഴി തെളിഞ്ഞത്. ഇതുപ്രകാരം മണിച്ചനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടുകയും അത് ലഭിക്കുകയും ചെയ്‌തു.
എന്നാല്‍ വിചാരണക്കോടതി ഉത്തരവുപ്രകാരം 30.45 ലക്ഷം രൂപ മണിച്ചന്‍ പിഴയായി ഇതുവരെയും കെട്ടിവയ്ക്കാതിരുന്നത് മോചനത്തിന് വീണ്ടും തടസമായി. ഈ തുക കെട്ടിവച്ചില്ലെങ്കില്‍ വീണ്ടും 22 വര്‍ഷവും ഒൻപത് മാസവും കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാനുള്ള തുകയാണിതെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല.
ദീര്‍ഘകാലം മണിച്ചന്‍ ജയിലില്‍ കഴിഞ്ഞതിനാല്‍ പണം നല്‍കാന്‍ നിവൃത്തിയില്ലെന്ന് ഹര്‍ജിക്കാരിയായ മണിച്ചന്‍റെ ഭാര്യ സുപ്രീംകോടതിയെ അറിയിച്ചു. ഇതുകൂടി അംഗീകരിച്ച കോടതി പിഴത്തുകയുടെ കാര്യം സര്‍ക്കാര്‍ നേരത്തേ ആലോചിക്കേണ്ടതായിരുന്നെന്ന് ചൂണ്ടിക്കാട്ടി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
കേരളത്തെ നടുക്കിയ രണ്ടാമത്തെ മദ്യ ദുരന്തം : 2000 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ രണ്ടാമത്തെ ഏറ്റവും വലിയ മദ്യ ദുരന്തമുണ്ടാകുന്നത്. വിവിധ ദിവസങ്ങളിലായി വ്യാജമദ്യം കഴിച്ച 31 പേര്‍ കല്ലുവാതുക്കലില്‍ മരിച്ചു. ആറുപേര്‍ക്ക് കാഴ്‌ച നഷ്‌ടമായി.
മണിച്ചന്‍ നല്‍കിയ ചാരായം ഹയറുന്നിസ എന്ന സ്‌ത്രീ വില്‍പ്പന നടത്തിയതിലൂടെയാണ് ദുരന്തമെന്നായിരുന്നു കണ്ടെത്തല്‍. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മണിച്ചനെ നാഗര്‍ കോവിലില്‍ നിന്ന് പൊലീസ് അറസ്റ്റുചെയ്‌തു. മണിച്ചന്‍, സഹോദരന്‍മാരായ കൊച്ചനി, വിനോദ്, ഹയറുന്നിസ എന്നിവരെ ഉള്‍പ്പടെ 26 പേരെ കോടതി ശിക്ഷിച്ചു.
മണിച്ചന്‍ ഉള്‍പ്പടെ 13 പേര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷയെങ്കിലും അഞ്ച് പേരുടേത് ഹൈക്കോടതി ഇളവ് ചെയ്‌തു. 2009ല്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ കരള്‍ രോഗം ബാധിച്ച് ഹയറുന്നിസ മരിച്ചു. 2011ല്‍ മണിച്ചന്‍റെ ജീവപര്യന്തം സുപ്രീംകോടതി അംഗീകരിച്ചു.
2017ല്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും വന്‍ വിവാദമായതോടെ ഉപേക്ഷിച്ചു. 2022 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ വിട്ടയയ്‌ക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. 2022 ജൂണ്‍ 13ന് മോചനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയെങ്കിലും നഷ്‌ടപരിഹാരത്തുക സംബന്ധിച്ച നിയമക്കുരുക്കില്‍പ്പെട്ട് മോചനം നീണ്ടു.
മണിച്ചന്‍റെ ഭാവി : മണിച്ചന്‍റെ മോചനത്തോടെ ഈ കേസിലെ എല്ലാ പ്രതികളും ജയില്‍ മോചിതരാവുകയും കേസിന്‍റെ നിയമ നടപടികള്‍ അവസാനിക്കുകയുമാണ്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ മണിച്ചന്‍ മികച്ച ഒരു കര്‍ഷകനുമായിരുന്നു. കഞ്ഞി കച്ചവടത്തില്‍ നിന്ന് സ്‌പിരിറ്റ് കച്ചവടത്തിലേക്ക് കടന്ന മണിച്ചന്‍ അബ്‌കാരി ജീവിതത്തിന്‍റെ കൊടുമുടിയില്‍ നിന്നാണ് കല്ലുവാതുക്കല്‍ ദുരന്തത്തിലൂടെ തകര്‍ന്നടിഞ്ഞത്.
അതിദീര്‍ഘമായ ജയില്‍ ജീവിതം പരിവര്‍ത്തനപ്പെടുത്തിയ മണിച്ചന് പഴയ പ്രതാപങ്ങളില്ല. നഷ്‌ട പ്രതാപങ്ങളുടെ കണക്കുപുസ്‌തകം മാത്രമേയുള്ളൂ. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയാതെയാണ് അദ്ദേഹം നടന്നുനീങ്ങിയത്.