ETV Bharat / state

വിമാനത്താവള കൈമാറ്റം; കെ.സുരേന്ദ്രന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ

വിഷയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ നിലപാട് മാറ്റിയതിന് പിന്നിലെന്തെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം  കെ.സുരേന്ദ്രൻ  കടകംപ്പള്ളി സുരേന്ദ്രൻ  കെ.സുരേന്ദ്രന് മറുപടിയുമായി കടകംപ്പള്ളി സുരേന്ദ്രൻ  തിരുവനന്തപുരം വിമാനത്താവളം  Kadakampally Surendran  K. Surendran  Kadakampally Surendran reply K. Surendran
കെ.സുരേന്ദ്രന് മറുപടിയുമായി കടകംപ്പള്ളി സുരേന്ദ്രൻ
author img

By

Published : Aug 22, 2020, 12:15 PM IST

തിരുവനന്തപുരം: കൈയിട്ട് വാരാന്‍ അവസരം ലഭിച്ചതുകൊണ്ടാണോ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ നിലപാട് മാറ്റിയതിന് പിന്നിലെന്തെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൈയിട്ട് വാരാന്‍ അവസരം ഇല്ലാത്തതുകൊണ്ടാണ് താൻ സ്വകാര്യവൽക്കരണത്തെ എതിർക്കുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറയുന്നത്. 2018 വരെ മുരളീധരനും ഇതിനെ എതിർത്തിരുന്നു. ഇപ്പോൾ അദാനിയുടെ ഏജന്‍റായി പ്രവർത്തിക്കുന്നത് സംശയമുയർത്തുന്നതാണ്. 30,000 കോടിക്ക് മുകളിൽ വിലമതിക്കുന്ന പൊതുമുതൽ ഒരു രൂപ ചിലവില്ലാതെ ഒരു മുതലാളിക്ക് നൽകുകയാണ്. ഇതിന് പിന്നിൽ കൊടിയ അഴിമതിയാണ്. പൊതു സമൂഹത്തിന് ബോധ്യപ്പെടുന്ന ഒരു കാരണം പോലും പറയുന്നില്ല. കേരളത്തിലെ ചില ചെറിയ മുതലാളിമാരാണ് അദാനി വികസനം എത്തിക്കുമെന്ന് പറഞ്ഞ് നടക്കുന്നത്. അദാനി തുറമുഖവുമായി വന്നതിന്‍റെ ഫലം തന്നെ തീരമേഖലയിലെ ജനങ്ങൾ അനുഭവിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.

കെ.സുരേന്ദ്രന് മറുപടിയുമായി കടകംപ്പള്ളി സുരേന്ദ്രൻ

ലൈഫ് മിഷനിലെ കമീഷൻ വിവാദത്തിൽ ഏത്‌ അന്വേഷണത്തിനും സർക്കാർ തയ്യാറാണ്. റെഡ്‌ക്രസന്‍റും യുണിടാക്കും തമ്മിലുള്ള കരാറിൽ കമ്മീഷൻ ഇടപാട് നടന്നതിൽ സർക്കാരിനെ ബാധിക്കുന്നതല്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.