തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നിലവിൽ ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ കഴിഞ്ഞ ദിവസം കിട്ടിയ അവസരം മുതലെടുത്ത് ജനങ്ങൾ നിരത്തിലിറങ്ങിയത് ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. കർശന ജാഗ്രത പാലിക്കണം. അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കണം. ടൂറിസം കേന്ദ്രങ്ങൾക്ക് പ്രത്യേക ഇളവ് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ജനങ്ങൾ നിരത്തിലിറങ്ങിയതിൽ പ്രതികരിച്ച് കടകംപള്ളി - kadakampilly on covid
കിട്ടിയ അവസരം മുതലെടുത്ത് ജനങ്ങൾ നിരത്തിലിറങ്ങിയത് ആശാസ്യമല്ലെന്ന് മന്ത്രി