തിരുവനന്തപുരം: മന്ത്രിയെന്ന നിലയിൽ താൻ രണ്ടു തവണ യുഎഇ കോൺസുലേറ്റിൽ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോൺസുലേറ്റിനു മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അത് പരിഹരിക്കാനാണ് പോയത്. തന്‍റെ മകൻ പോയത് യുഎഇലേക്കല്ല ഖത്തറിലേക്കാണ്. സരിത്തിന്‍റെ മൊഴി എന്താണെന്ന് അറിയില്ല. മൊഴി മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സരിത് അന്വേഷണ സംഘത്തിന് മൊഴി നൽകിയതിനു പിന്നാലെയാണ് കടകംപള്ളിയുടെ പ്രതികരണം.
യുഎഇ കോൺസുലേറ്റ് സന്ദർശിച്ചത് മന്ത്രിയെന്ന നിലയിൽ : കടകംപള്ളി സുരേന്ദ്രൻ - സരിത്ത്
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സരിത് അന്വേഷണ സംഘത്തിന് മൊഴി നൽകിയതിനു പിന്നാലെയാണ് കടകംപള്ളിയുടെ പ്രതികരണം.
![യുഎഇ കോൺസുലേറ്റ് സന്ദർശിച്ചത് മന്ത്രിയെന്ന നിലയിൽ : കടകംപള്ളി സുരേന്ദ്രൻ kadakampalli surendran sarith gold scam kerala കടകംപള്ളി സുരേന്ദ്രൻ സരിത്ത് കേരള സ്വർണ്ണക്കടത്ത് കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9244229-thumbnail-3x2-kadakampalli.jpg?imwidth=3840)