വിശ്വാസികളോട് മാപ്പ് പറയേണ്ടത് കുഞ്ഞാലിക്കുട്ടിയും യുഡിഎഫും ബിജെപിയുമെന്ന് കടകംപള്ളി - udf and bjp
വിശ്വാസികളോട് മാപ്പ് പറയേണ്ടത് കുഞ്ഞാലിക്കുട്ടിയും യുഡിഎഫും ബിജെപിയുമാണെന്നും ഖുർആനെ സ്വർണ്ണക്കടത്തുമായി ബന്ധിപ്പിച്ചത് അവരാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
![വിശ്വാസികളോട് മാപ്പ് പറയേണ്ടത് കുഞ്ഞാലിക്കുട്ടിയും യുഡിഎഫും ബിജെപിയുമെന്ന് കടകംപള്ളി കടകംപള്ളി കുഞ്ഞാലിക്കുട്ടിയും യുഡിഎഫും ബിജെപിയും വിശ്വാസികളോട് മാപ്പ് പറയേണ്ടത് തിരുവനന്തപുരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖുർആനെ സ്വർണ്ണക്കടത്ത് Kadakam pally Surendran Kunjalikutty and opposition parties thiruvananthapuram udf and bjp kt jaleel](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8871651-thumbnail-3x2-kadakampally.jpg?imwidth=3840)
വിശ്വാസികളോട് മാപ്പ് പറയേണ്ടത് കുഞ്ഞാലിക്കുട്ടിയും യുഡിഎഫും ബിജെപിയുമെന്ന് കടകംപള്ളി
തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടിക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസികളോട് മാപ്പ് പറയേണ്ടത് കുഞ്ഞാലിക്കുട്ടിയും യുഡിഎഫും ബിജെപിയുമാണെന്നും ഖുർആനെ സ്വർണ്ണക്കടത്തുമായി ബന്ധിപ്പിച്ചത് അവരാണെന്നും കടകംപള്ളി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് മറുപടി നൽകി കടകംപള്ളി സുരേന്ദ്രൻ
2006ൽ ജലീലിനോട് പരാജയപ്പെട്ടതിന്‍റെ വൈരാഗ്യം കുഞ്ഞാലിക്കുട്ടിക്ക് മാറിയിട്ടില്ല. കൊന്നു കൊലവിളിച്ചേ അടങ്ങൂവെന്ന നിലയിലാണ് ജലീലിനെ ആക്രമിക്കുന്നത്. അഴിമതി മൂടിവയ്ക്കാൻ ഖുർആനെ പടച്ചട്ടയാക്കുന്നത് അവസാനിപ്പിച്ച് ഇടതുപക്ഷം വിശ്വാസികളോട് മാപ്പ് പറയണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.