ETV Bharat / state

കെ വി തോമസിന് മുന്‍കാല പ്രാബല്യത്തോടെ പ്രൈവറ്റ് സെക്രട്ടറി, മാസം 44,020 രൂപ ശമ്പളം

author img

By ETV Bharat Kerala Team

Published : Jan 6, 2024, 9:56 AM IST

Private Secretary to K V Thomas: കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ അനുമതി നല്‍കി. മുന്‍കാലപ്രാബല്യത്തോടെയാണ് നിയമനം.

Private Secretary Thomas  salary 44020 rs  ജനുവരി ഒന്നിന് ഉത്തരവ്  ഉത്തവ് പൊതുഭരണവകുപ്പ്
Private Secretary to K V Thomas

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയായി ഡല്‍ഹിയില്‍ ചുമതല നല്‍കിയ മുന്‍ എംപി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറി തസ്‌തിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മാസം 44,020 രൂപ ശമ്പളത്തില്‍ മുന്‍ കാല പ്രാബല്യത്തോടെയുള്ള കരാര്‍ നിയമനത്തിനാണ് ഉത്തരവ്. ഇതോടെ 5.26 ലക്ഷം രൂപ ഇതുവരെയുള്ള സേവനത്തിന് പ്രൈവറ്റ് സെക്രട്ടറിക്ക് ശമ്പളമായി ലഭിക്കും (KV Thomas Private Secretary).

2023 ജനുവരി 27 മുതല്‍ക്കാണ് നിയമനം. പുതുവര്‍ഷ ദിനത്തില്‍ പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ കെ റോയ് വര്‍ഗീസിനെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ക്യാബിനറ്റ് മന്ത്രിക്ക് സമാനമായ പ്രാതിനിധ്യമാണ് കെ വി തോമസിന് ഡല്‍ഹിയിലുള്ളതെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. (KV Thomas have cabinet rank)

കെ വി തോമസിന്‍റെ ആവശ്യപ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നത്. നാല് സ്റ്റാഫുകളെയായിരുന്നു നേരത്തെ കെ വി തോമസിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. രണ്ട് അസിസ്റ്റന്‍റുമാര്‍, ഓഫിസ് അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവയായിരുന്നു മറ്റ് സ്റ്റാഫുകള്‍. ഡല്‍ഹി ഓഫിസിലും കൊച്ചി ഓഫിസിലുമായി അസിസ്റ്റന്‍റുമാരുടെ സേവനം ലഭ്യമാക്കിയിരുന്നത്.

കെ വി തോമസിന്‍റെ മുൻഗാമി എ സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല. ഒരു ലക്ഷം രൂപയാണ് കെ വി തോമസിന്‍റെ ഓണറേറിയം. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നേരത്തെ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 12.50 ലക്ഷം രൂപ കെ വി തോമസിന് ഓണറേറിയം ഇനത്തിൽ നൽകിയിരുന്നു.

സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുമാര്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ളവര്‍ മതിയെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫിസുകളില്‍ പാര്‍ട്ടി നിയന്ത്രണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ചില സ്റ്റാഫുമാരെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളും ഇത്തരമൊരു നീക്കത്തിന് കാരണമായി.

സ്റ്റാഫുകളുടെ എണ്ണം 25ല്‍ കൂടുതല്‍ ആകരുതെന്ന നിബന്ധനയുമുണ്ട്. സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പേഴ്‌സണല്‍ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പ്രായപരിധി 51 ആക്കിയിരുന്നു. എന്നാല്‍ രണ്ടരവര്‍ഷത്തിന് ശേഷം പേഴ്‌സണല്‍ സ്റ്റാഫില്‍ ചില മന്ത്രിമാര്‍ മാറ്റം വരുത്തിയത് വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു. വേതനം, പെന്‍ഷന്‍ ഇനത്തില്‍ വലിയ തുക സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആണ് വിവാദങ്ങള്‍.

Also Read: സിപിഎം അറിഞ്ഞില്ല; ആന്‍റണി രാജുവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ഒഴിവാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.