ETV Bharat / state

'മന്ത്രി റിയാസിന് മത തീവ്രവാദ സംഘടനകളുമായി ബന്ധം; ജനങ്ങളുമായി ബിജെപിയുടെ സമ്പർക്കം കണ്ട് വിളറി പിടിക്കേണ്ട': ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രൻ

author img

By

Published : Apr 11, 2023, 2:33 PM IST

Updated : Apr 11, 2023, 4:28 PM IST

രണ്ട് മുന്നണികളും മുഖമന്ത്രിയും പ്രതിപക്ഷ നേതാവും ബിജെപിയുടെ ഗൃഹ സന്ദർശനത്തിൽ ഇങ്ങനെ വിളറി പിടിക്കേണ്ട ആവശ്യമുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു

മന്ത്രി റിയാസ് മത തീവ്രവാദ സംഘടനകളുമായി ചങ്ങാത്തം  ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രൻ  മന്ത്രി മുഹമ്മദ് റിയാസ്  മത ധ്രുവീകരണത്തിന് വേണ്ടി ശ്രമിക്കുന്നു
കെ സുരേന്ദ്രൻ

K surendran

എറണാകുളം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. മന്ത്രി റിയാസ് പോപ്പുലർ ഫ്രണ്ട് ഉൾപ്പടെയുള്ള മത തീവ്രവാദ സംഘടനകളുമായി ചങ്ങാത്തം പുലർത്തുന്ന ആളാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അദ്ദേഹത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, മന്ത്രിയുമൊക്കെയാക്കിയത്
മുസ്ലിം തീവ്രവാദ ശക്തികളുടെ വോട്ട് നേടുന്നതിന് വേണ്ടിയാണന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 'മുഹമ്മദ് റിയാസ് മത ധ്രുവീകരണത്തിന് വേണ്ടി ശ്രമിക്കുന്നതിനെ കുറിച്ച് തങ്ങൾക്ക് വ്യക്തമായി അറിയാം. ലീഗ് അത് മനസിലാക്കിയാൽ മതി. ബിജെപി മുസ്ലിം വിഭാഗത്തിലും സമ്പർക്കം പുലർത്തി അവരുടെ വിശ്വാസം ആർജിക്കാനുളള നടപടികളുമായി മുന്നോട്ട് പോകും.

റിയാസും സിപിഎമ്മും ഈ അവസരം മുതലെടുത്ത് അവരിൽ ആശങ്കയുണ്ടാക്കി ഒരു ധ്രുവീകരണത്തിന് വേണ്ടി ശ്രമിക്കുകയാണ്. ഇത് എല്ലാവർക്കും മനസിലാകും. മുസ്ലിംങ്ങളുടെ പിന്തുണയോടെ ഇനിയും ഭരണത്തിൽ വരാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി ഉൾപ്പടെ പയറ്റുന്നത്. സിപിഐ കൂടുതൽ മുസ്ലിം വൽക്കരിക്കപെട്ടിരിക്കുകയാണ്. പുതുതായി സിപിഎമ്മിൽ ചേരുന്നവർ പിഎഫ്ഐ ഉൾപ്പടെയുള്ള ത്രീവ വാദ സംഘടനകളിൽ പ്രവർത്തിച്ചവരാണ്,' കെ സുരേന്ദ്രൻ വിമർശിച്ചു.

എല്ലാ വിഭാഗമാളുകളും ബിജെപിക്ക് അനുകൂല നിലപാട് എടുക്കുന്നതിൽ ആകെ അസ്വസ്ഥരായിരിക്കുകയാണ് എന്നും രണ്ട് മുന്നണികളും മുഖമന്ത്രിയും പ്രതിപക്ഷ നേതാവും ഞങ്ങളുടെ ഗൃഹ സന്ദർശനത്തിൽ ഇങ്ങനെ വിളറി പിടിക്കേണ്ട ആവശ്യമുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. 'ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ എന്തിനാണിത്ര വേവലാതി. രണ്ട് മുന്നണികളും കരുതുന്നത് മത ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം അവർക്കാണെന്നാണ്. ഇത്രയും കാലം അവരെ രണ്ട് മുന്നണികളും വോട്ട് ബാങ്ക് ആയി മാത്രമാണ് കണ്ടത്. ഞങ്ങൾ വിശേഷ ദിവസത്തിൽ അവരെ കാണാൻ പോയപ്പോൾ എല്ലാ രാഷ്ട്രീയ പാർടികളും ഈ നിലപാട് സ്വീകരിക്കണമെന്നാണ് അവർ പറയുന്നത്,' സുരേന്ദ്രൻ പറഞ്ഞു.

തങ്ങൾ ജനങ്ങളെ കാണാൻ പോകുന്നതിനെ പോലും തുരങ്കം വെക്കുകയാണ് ഇവരെന്നും ബിജെപി കൂടുതലായി മതന്യൂനപക്ഷങ്ങളിലേക് ഇറങ്ങുമ്പോൾ കള്ള പ്രചാരണവുമായി ഇരുമുന്നണികളും ഇറങ്ങിയിരിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കാലിനടിയിൽ നിന്നും മണ്ണ് ഒലിച്ച് പോകുന്നു എന്ന തിരിച്ചറിവാണ് ഈ പ്രകോപനത്തിന് കാരണം. എന്ത് പ്രചാരണം നടത്തിയാലും കേരളത്തിലെ ന്യൂനപക്ഷങ്ങൾ അത് വിശ്വസിക്കുമെന്ന് കരുതുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.

'മുസ്ലിം സമുദായവുമായുള്ള അകൽച്ച കുറയ്ക്കാൻ നിരവധി കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. രണ്ട് മുന്നണികളും മുസ്ലിം സമുദായത്തിലെ സമ്പന്ന വിഭാഗത്തിന്‍റെ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. മുസ്ലിം ലീഗും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. നരേന്ദ്ര മോദി പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന പ്രധാനമന്ത്രിയാണ്. ഈ കാര്യം കേരളത്തിലെ മുസ്ലിംങ്ങളും വൈകാതെ മനസിലാക്കും.

മുസ്ലിം സ്ത്രീകൾ നേരിട്ട പ്രധാന പ്രശ്‌നമായ മുത്തലാഖ് നിരോധിച്ചത് കേന്ദ്ര സർക്കാരാണ്. വിചാരധാര കൃസ്ത്യൻ വീടുകളിൽ വിതരണം ചെയ്യാൻ സിപിഎം തയ്യാറാകണം. ഗോവയിൽ കോൺഗ്രസ് ഇത്തരം ശ്രമം നടത്തിയിരുന്നു. എന്നാൽ അത് വായിച്ചു നോക്കി ക്രിസ്‌ത്യാനികൾ കൂടുതലായി ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നുവെന്നും വിചാരധാരയിലെ കൃസ്ത്യൻ വിരുദ്ധ പരാമർശത്തിനെതിരായ മന്ത്രി റിയാസിന്‍റെ വിമർശനത്തിന് കെ സുരേന്ദ്രൻ മറുപടി നൽകി.

Last Updated : Apr 11, 2023, 4:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.