തിരുവനന്തപുരം: രാഷ്ട്രീയ വിരോധം തീർക്കാൻ സിപിഎമ്മും കോൺഗ്രസും ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സിപിഎമ്മിന്‍റെത് ചൈനീസ് ചാരപ്പണിയാണ്. സോണിയ ഗാന്ധിയും മകനും നേതൃത്വത്തിൽ എത്തിയതിനുശേഷം കോൺഗ്രസിനും ചൈനീസ് അനുകൂല നിലപാടാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ചൈനക്ക് അനുകൂലമായി കോൺഗ്രസും സിപിഎമ്മും നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രൻ. അതേസമയം കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.