ETV Bharat / state

K Surendran About JDS: 'ജെഡിഎസിന് ബിജെപിയോടുള്ള വിരോധം ആത്മാര്‍ഥമെങ്കില്‍ എംഎല്‍എമാര്‍ രാജിവയ്‌ക്കണം, ഇതെല്ലാം തട്ടിപ്പാണ്': കെ സുരേന്ദ്രന്‍ - latest news in kerala

BJP President K Surendran: ജെഡിഎസ്‌ കേരള ഘടകത്തെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തെ പോലെ എന്‍ഡിഎയില്‍ ചേരണം അല്ലെങ്കില്‍ രാജിവയ്‌ക്കണം. ലീഗിന്‍റെ പിന്നാലെ പ്രണയഭ്യർഥനയുമായാണ് എംവി ഗോവിന്ദന്‍റെ നടപ്പെന്നും പരിഹാസം. കോഴിക്കോട്ടെ മുസ്‌ലിം ലീഗ് സമ്മേളനത്തെ കുറിച്ചും പ്രതികരണം. ബിജെപി സെക്രട്ടേറിയറ്റ് ഉപരോധം ഒക്‌ടോബര്‍ 30ന്.

K Surendran About JDS And IUML Rally  K Surendran About JDS  ജെഡിഎസിന് ബിജെപിയോടുള്ള വിരോധം  ഇതെല്ലാം തട്ടിപ്പാണ്  കെ സുരേന്ദ്രന്‍  BJP President K Surendran  ജെഡിഎസ്‌ കേരള ഘടകത്തെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍  എന്‍ഡിഎ  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  kerala news updates  latest news in kerala  news today
K Surendran About JDS And Shashi Tharoor Remarks
author img

By ETV Bharat Kerala Team

Published : Oct 27, 2023, 1:58 PM IST

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : നിലവില്‍ എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന് ബിജെപിയോടുള്ള വിരോധം ആത്മാര്‍ഥമാണെങ്കില്‍ കേരളത്തിലെ എംഎല്‍എമാര്‍ രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജെഡിഎസ്‌ എന്‍ഡിഎയുടെ ഭാഗമായത് കൊണ്ട് അവര്‍ക്ക് ഇനി രണ്ട് വഴിയേയുള്ളൂ. ഒന്ന് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാന പ്രകാരം എന്‍ഡിഎയില്‍ ചേരുക അല്ലെങ്കില്‍ നിയമസഭ അംഗത്വവും തെരഞ്ഞെടുപ്പില്‍ ജയിച്ച മുഴുവന്‍ സ്ഥാനങ്ങളും രാജിവയ്‌ക്കുക എന്നതുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (K Surendran About JDS).

നിലവിലെ രീതി തുടരുന്നത് നിയമപരമായും ധാര്‍മികപരമായും രാഷ്‌ട്രീയപരമായും ശരിയല്ല. ഇതെല്ലാം തട്ടിപ്പാണെന്നും കേരളത്തിലെ ജെഡിഎസിന് ഇവിടെ തന്നെ തുടരാമെന്ന് നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡ നല്‍കിയ ചിഹ്നം വച്ചിട്ടാണ് ഇവര്‍ എംഎല്‍എമാരും മന്ത്രിമാരും ആയിരിക്കുന്നത്. അതുകൊണ്ട് അവര്‍ രാജി വയ്‌ക്കണം. അതാണ് ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു (BJP President K Surendran).

Also Read: JDS Kerala Unit Leadership Meeting: എന്‍ഡിഎയുമായി ലയനം; ജെഡിഎസ്‌ നേതൃയോഗത്തിന് തുടക്കമായി, നിര്‍ണായക തീരുമാനം ഇന്നറിയാം

കോഴിക്കോട്ടെ മുസ്‌ലിം ലീഗ് സമ്മേനത്തെ കുറിച്ചും പ്രതികരണം: ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തെ കേരളത്തിൽ വർഗീയ ദ്രുവീകരണത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്നും കെ സുരേന്ദ്രന്‍. ഹമാസിനെ വെള്ള പൂശുന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടതെന്നും കുറ്റപ്പെടുത്തല്‍. ശശി തരൂർ എംപി സമ്മേളനത്തില്‍ പങ്കെടുത്തത് മത തീവ്രവാദികളുടെ വോട്ട് ലഭിക്കാൻ വേണ്ടിയാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ ഉപയോഗിച്ച് അതിനെ ന്യായീകരിക്കേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു (Shashi Tharoor Remarks In IUML Rally).

എംഎൽഎയായ എം കെ മുനീർ ഭഗത് സിങ്ങിനോടാണ് ഹമാസിനെ ഉപമിച്ചത്. യുദ്ധം അവസാനിപ്പിക്കാനല്ല മറിച്ച് ഹമാസിന് വേണ്ടി മാത്രമാണ് അവർ സംസാരിക്കുന്നത്. ഇതെല്ലാം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു (IUML Rally Kozhikode).

ലീഗിന്‍റെ പിന്നാലെ പ്രണയഭ്യർഥനയുമായി എംവി ഗോവിന്ദൻ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. അതിന്‍റെ ഭാഗമായാണ് കോഴിക്കോട് നടന്ന പരിപാടിയെ ന്യായീകരിച്ചത്. ഇക്കരെയാണെന്‍റെ താമസമെങ്കിലും അക്കരെയാണെന്‍റെ മാനസം എന്ന നിലപാടാണ് ഗോവിന്ദനെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി സെക്രട്ടേറിയറ്റ് ഉപരോധം: സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥയ്ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ട് സെക്രട്ടേറിയറ്റ് ഉപരോധം നടത്താൻ ഒരുങ്ങി ബിജെപി. ഒക്ടോബർ 30ന് നടക്കുന്ന ഉപരോധം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ഭരണ സ്‌തംഭനമാണ് നടക്കുന്നത്. സപ്ലൈ കോ എന്നതിന് പകരം സപ്ലൈ നോ ആണുള്ളത്. തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാണ്. ഇതിനിടെയാണ് കേരളീയം നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. വലിയ അഴിമതിയാണ് ഈ മാമാങ്കത്തിന് പുറകിൽ നടക്കുക. യുഡിഎഫ് പോലും ഇതിനെപ്പറ്റി സംസാരിക്കുന്നില്ല. മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: Shashi Tharoor Explanation On Hamas Remarks: 'പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട, എന്നും പലസ്‌തീനൊപ്പം' : ശശി തരൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.