ETV Bharat / state

'മുഖ്യമന്ത്രി ജനത്തെ ബന്ദിയാക്കുന്ന ഭീരു, കേരള ജനതയുടെ പൊതു ശല്യം': കെ സുധാകരൻ

മുഖ്യമന്ത്രിക്ക് പൊലീസ് അകമ്പടിയില്ലാതെ തെരുവിലിറങ്ങാൻ ഭയമാണെന്നും അതിനായി കെ എസ്‌ യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിലാക്കുകയാണെന്നും കെ സുധാകരൻ

author img

By

Published : Feb 13, 2023, 7:22 PM IST

k sudhakaran against cm  k sudhakaran  k sudhakaran statement against pinarayi vijayan  കെ സുധാകരൻ  പിണറായി വിജയൻ  മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ  മുഖ്യമന്ത്രി ജനത്തെ ബന്ദിയാക്കുന്ന ഭീരു  കെപിസിസി പ്രസിഡന്‍റ്  യൂത്ത് കോൺഗ്രസ്  മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പൊലീസ് അകമ്പടി  മുഖ്യമന്ത്രി  pinarayi vijayan  kpcc president  youth congress  trivandrum news
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായി മാറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയുടെ പൊതു ശല്യമായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ആരോപിച്ചു. ഊരിപ്പിടിച്ച വടിവാളും ഇന്ദ്ര ചന്ദ്രനും എന്നൊക്കെ മൈക്കിനു മുന്നില്‍ വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പൊലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പു ചെയ്യുന്നു.

നിഴലിനെപ്പോലും ഭയക്കുന്ന ഒരു പേടിത്തൊണ്ടനായ മുഖ്യമന്ത്രിയെ കേരളം ഇതിനു മുന്‍പ് കണ്ടിട്ടില്ല. മുഖ്യമന്ത്രിക്ക് പൊതുപരിപാടികളുള്ള ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിനും കെഎസ്‌യുവിനും സംഘടന സമ്മേളനം പോലും നടത്താന്‍ കഴിയാത്ത ഭീകരാന്തരീക്ഷമാണ്. മുഖ്യമന്ത്രിക്ക് സുഗമ സഞ്ചാരപാതയൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടിപ്പിടിച്ചു കരുതല്‍ തടങ്കലിലാക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്തു പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കു വേണ്ടി കാക്കിപ്പട കാട്ടിക്കൂട്ടുന്നത്. മുഖ്യമന്ത്രി കടന്നു പോകുന്നു എന്നതിന്‍റെ പേരിലാണ് പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സമ്മേളനം തടസപ്പെടുത്തി പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്‌തത്. പാലക്കാടും സമാന രീതിയില്‍ ഏഴോളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിക്കു വേണ്ടി വിടുവേല ചെയ്യുന്ന പൊലീസ് എല്ലാ സീമകളും ലംഘിക്കുകയാണ്. പുരുഷ പൊലീസ് കെഎസ്‌യു വനിത പ്രവര്‍ത്തകയെ കടന്നു പിടിച്ചിട്ടും അവരെ സംരക്ഷിക്കുകയാണ്. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിനു തുല്യമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലിലടച്ച് ഭയപ്പെടുത്താമെന്ന മൗഢ്യം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നതാണ് ഉചിതം.

കോണ്‍ഗ്രസിനെ കായികമായി നേരിടാനാണ് തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസും സജ്ജമാണെന്ന കാര്യം മുഖ്യമന്ത്രിയും പാദസേവകരായ പൊലീസും വിസ്‌മരിക്കരുത്. ജനങ്ങളെ കൊള്ളയടിച്ച് അവരുടെ നികുതിപ്പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിന്‍റെ തെരുവുകളിലേക്ക് കെട്ടിയെഴുന്നള്ളിക്കാന്‍ പൊലീസ് ഏമാന്‍മാര്‍ക്ക് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.