തിരുവനന്തപുരം: കോടതിയലക്ഷ്യ നടപടിയിൽ തന്നെ ശിക്ഷിക്കാനാവില്ലെന്ന ആത്മവിശ്വാസം ഉണ്ടെന്ന് കെ. സുധാകരൻ എം പി. തന്‍റെ വാക്കുകളിൽ കോടതിയലക്ഷ്യം ഇല്ലെന്നും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു. ജഡ്ജിയെ അല്ല വിധിയെ ആണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധക്കേസിൽ അന്ന് വന്ന വിധി നിലവിലുള്ള എല്ലാ നിയമ തത്വങ്ങളുടെയും ആത്മാവിനെ ഞെക്കി കൊല്ലുന്നത് ആണെന്നും സുധാകരൻ പ്രതികരിച്ചു.
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്‍റെ വിധിക്കെതിരെയായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്കു വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ പൊതുയോഗത്തിൽ സുധാകരൻ എം.പി. പറഞ്ഞത്. പരാമർശത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ ഇന്ന് അനുമതി നൽകിയിരുന്നു.
Read More: കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി