തിരുവനന്തപുരം: വൈകിയാണെങ്കിലും വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനിന്‍റെ രാജി അഭിനന്ദനീയമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യ സിപിഎം നേതാവല്ല ജോസഫൈനെന്നും അദ്ദേഹം പറഞ്ഞു. ജോസഫൈന്‍റെ പതനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യാറാകണമെന്നും സുധാകരന്‍ ട്വിറ്ററില്‍ കുറിച്ചു.
ജോസഫൈൻ രാജിവച്ചത് നന്നായെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. രാജി കുറച്ച് കൂടി നേരത്തെ ആയിരുന്നു എങ്കിൽ കുറച്ചുകൂടി നന്നായേനെ എന്നായിരുന്നു സതീശൻ പ്രതികരിച്ചത്.
-
വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണ്.
— K Sudhakaran (@SudhakaranINC) June 25, 2021 " class="align-text-top noRightClick twitterSection" data="
പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ.
ജോസഫൈന്റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണം.
">വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണ്.
— K Sudhakaran (@SudhakaranINC) June 25, 2021
പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ.
ജോസഫൈന്റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണം.വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണ്.
— K Sudhakaran (@SudhakaranINC) June 25, 2021
പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ.
ജോസഫൈന്റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണം.
കൂടുതൽ വായനയ്ക്ക്: എം.സി ജോസഫൈൻ രാജിവെച്ചത് നന്നായെന്ന് വി.ഡി സതീശൻ
സിപിഎം നിർദേശത്തെ തുടർന്നായിരുന്നു എം.സി. ജോസഫൈൻ വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീയോട് ചാനൽ പരിപാടിക്കിടെ ജോസഫൈൻ മോശമായി പെരുമാറിയിരുന്നു. ജോസഫൈന്‍റെ പ്രതികരണത്തിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതിനെ തുടർന്നായിരുന്നു കാലാവധി പൂർത്തിയാക്കാൻ എട്ട് മാസം കൂടി മാത്രമുണ്ടായിരുന്ന വേളയിൽ അവർക്ക് രാജിവെയ്‌ക്കേണ്ടിവന്നത്.
കൂടുതൽ വായനയ്ക്ക്: ഒടുവിൽ രാജി; എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു