ETV Bharat / state

കണ്ണൂര്‍ വിസി നിയമനം : ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണം, ഇത് മഞ്ഞുമല പോലെയുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രം : കെ സുധാകരന്‍ - SC quashes reappointment of Gopinathan Ravindran

Kannur VC Reappointment Case : കണ്ണൂര്‍ വിസി പുനര്‍നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് തത്‌സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് കുറ്റപ്പെടുത്തല്‍

K Sudhakaran On Kannur VC  Kannur VC Court Verdict  Supreme Court Verdict  കണ്ണൂര്‍ വിസി നിയമനം  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  ഉന്നത വിദ്യാഭ്യാസ മന്ത്രി  ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു  കെ സുധാകരന്‍  കെ സുധാകരന്‍ വാര്‍ത്തകള്‍  കണ്ണൂര്‍ വിസി പുനര്‍നിയമനം  കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി  കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി  കണ്ണൂര്‍ വിസി പുനര്‍നിയമനം സുപ്രീംകോടതി വിധി  SC About Kannur VC
Kannur VC Reappointment; Supreme Court Verdict
author img

By ETV Bharat Kerala Team

Published : Nov 30, 2023, 6:33 PM IST

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നഗ്നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഒരു നിമിഷം പോലും വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അവിഹിത നിയമനത്തിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ ധാര്‍മികാവകാശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യത്തിന് കീഴടങ്ങിയ ഗവര്‍ണറാകട്ടെ ഗുരുതരമായ വീഴ്‌ചയാണ് വരുത്തിയതെന്നും കെ.സുധാകരന്‍ വാര്‍ത്ത കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി സര്‍വകലാശാല നിയമനങ്ങള്‍ രാഷ്ട്രീയവത്കരിച്ചതിന് കിട്ടിയ കനത്ത തിരിച്ചടിയാണിത്. തന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അവിഹിതമായ നിയമനം നല്‍കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി തറക്കളി കളിച്ചതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. പ്രോ വൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു.

നേതാവിന്‍റെ ഭാര്യയ്ക്ക് നിയമനം നല്‍കിയ കണ്ണൂര്‍ വിസിയെ പുനര്‍നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതുക വരെ ചെയ്‌തു. അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശമാണെന്ന് ഒപ്പില്ലാത്ത പേപ്പര്‍ കാട്ടി ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചു.

also read: മന്ത്രി ആര്‍ ബിന്ദു ഇന്നുതന്നെ രാജിവയ്‌ക്കണം,നടന്നത് ഗവര്‍ണറുടെയും ഗവണ്‍മെന്‍റിന്‍റെയും ഗൂഢാലോചന : വിഡി സതീശന്‍

കണ്ണൂര്‍ വിസിയുടെ നിയമനത്തിനെതിരെ ലോകായുക്തയിലും ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ അനുകൂല വിധിയുണ്ടായത് യാദൃശ്ചികമല്ല. ഈ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്‌ജിയെ പിണറായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ച് പ്രത്യുപകാരം ചെയ്‌തു. സര്‍വകലാശാലകളില്‍ മഞ്ഞുമല പോലെ നടക്കുന്ന അനധികൃത ഇടപാടുകളുടെ ഒരറ്റമാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിന് ഇനിയും തുടര്‍ച്ചയായ തിരിച്ചടികളാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വിസി നിയമനത്തിലെ സുപ്രധാന ഉത്തരവ്: കണ്ണൂര്‍ വിസി പുനര്‍നിയമനം സംബന്ധിച്ച് ഇന്നാണ് (നവംബര്‍ 30) സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത്. 2021ല്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേരള സര്‍ക്കാരിന്‍റേത് ചട്ടവിരുദ്ധമായ ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങിയെന്നും തുറന്നടിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ് ജെബി പര്‍ദി വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനര്‍നിയമനം റദ്ദാക്കി ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.