ETV Bharat / state

'അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ'; കെ സുധാകരൻ - കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. എൽഡിഎഫ് സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയായിരുന്നു കെ സുധാകരന്‍റെ പ്രസംഗം.

K Sudhakaran in the udf secretariat encirclement  udf secretariat encirclement  K Sudhakaran  K Sudhakaran udf secretariat encirclement  കെ സുധാകരൻ  കെ സുധാകരൻ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം  യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം  യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ സുധാകരൻ  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  യുഡിഎഫ്
കെ സുധാകരൻ
author img

By

Published : May 20, 2023, 12:28 PM IST

Updated : May 20, 2023, 1:38 PM IST

കെ സുധാകരൻ സംസാരിക്കുന്നു

തിരുവനന്തപുരം : എല്‍ഡിഎഫ് സർക്കാരിന് എതിരായ ആരോപണങ്ങൾ അക്കമിട്ടു നിരത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഓരോ മാസം കഴിയും തോറും പുതിയ സംരംഭങ്ങളിലൂടെ ജനങ്ങളെ എങ്ങനെ പരീക്ഷിക്കാം എന്ന് റിസർച്ച് ചെയ്യുകയാണ് ഇടതുപക്ഷ സർക്കാർ എന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

'ഇത്രയേറെ പ്രതിഷേധം ഉയർന്ന സമരം അടുത്ത കാലത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ ഉണ്ടായിട്ടില്ല. 16 കുത്തേറ്റാണ് ഡോ. വന്ദന ദാസ് മരിച്ചത്. ഒരു മിനിറ്റ് കൊണ്ടോ രണ്ട് മിനിറ്റ് കൊണ്ടോ 16 കുത്ത് കുത്താൻ കഴിയില്ല. പ്രതിയുടെ ഒപ്പമുണ്ടായിരുന്ന പൊലീസ് ഓടി രക്ഷപ്പെടുകയാണ് ചെയ്‌തത്. സംസ്ഥാനത്ത് ഒരു നിയമവാഴ്‌ച ഉണ്ടോ എന്ന് ചോദിച്ചു പോകേണ്ട സാഹചര്യമാണുള്ളതെന്നും കെ സുധാകരൻ പറഞ്ഞു.

22 പേർ കൊല്ലപ്പെട്ട താനൂർ അപകടത്തിന് ആരാണ് ഉത്തരവാദി. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. ഒരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് അവിടെ ബോട്ടിന് അനുമതി നൽകിയിരിക്കുന്നത്. മന്ത്രിയുടെ അനുവാദത്തോടെയാണ് ഇത് നടന്നതെന്നും സുധാകരൻ ആരോപിച്ചു.

കമ്മീഷൻ സർക്കാർ എന്നായി പിണറായി സർക്കാരിന്‍റെ പേര്. അരിക്കൊമ്പൻ അരി അടിച്ചോണ്ട് പോകുന്നു, ചക്ക കൊമ്പൻ ചക്ക അടിക്കുന്നു, ഇരട്ട ചങ്കൻ ഖജനാവ് അടിക്കുന്നുവെന്നും സമാധാനത്തിൽ സമരം ചെയ്യുമെന്ന് ആരും ഇവിടെ ധരിക്കണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം : എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 7 മണിക്ക് തന്നെ സമര പരിപാടികൾ ആരംഭിച്ചു. സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ തിരുവനന്തപുരം ജില്ലയിലെ യുഡിഎഫ് പ്രവർത്തകരാണ് ആദ്യം ഗേറ്റുകൾ ഉപരോധിച്ചത്.

തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള യുഡിഎഫ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധത്തിനായി എത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയിട്ടുള്ള സമരങ്ങളുടെ ആവശ്യങ്ങൾ ക്രോഡീകരിച്ച് കൊണ്ടാണ് യുഡിഎഫ് പ്രതിഷേധത്തിനിറങ്ങിയത്.

വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടി, സാമൂഹിക ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള പെൻഷൻ കുടിശ്ശിക ഉടൻ നൽകുക, അന്യായമായ നികുതി വർധനവ് പിൻവലിക്കുക, കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിക്കുക, നെല്ല് സംഭരണത്തിൽ കൃഷിക്കാർക്ക് നൽകേണ്ട പണം നൽകുക, ഇൻഷുറൻസ് കുടിശിക നൽകുക, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകുക, എ ഐ ക്യാമറ ഇടപാടിലെ അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തുക, കെ ഫോൺ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുന്നത്.

പത്ത് വർഷം മുൻപ് സോളാർ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫും സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയിരുന്നു. യുഡിഎഫ് സമരത്തെ തുടർന്ന് കർശനമായ ട്രാഫിക് നിയന്ത്രണമാണ് തിരുവന്തപുരം നഗരിയിൽ ഒരുക്കിയിരിക്കുന്നത്.

Also read : സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്, സർക്കാരിന് എതിരെ തലസ്ഥാനത്ത് വൻ പ്രതിഷേധ സമരം

Last Updated : May 20, 2023, 1:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.