തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഡിജിപിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് സുധാകരന്‍ പരാതി നല്‍കി. കണ്ണൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ചിലെ എഎസ്ഐയ്‌ക്ക് എതിരെയാണ് പരാതി.
എഎസ്ഐ ശശിധരന്‍ കെ പി കക്കറ എന്ന ഉദ്യോഗസ്ഥന്‍ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി. ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തി സര്‍വീസ് ചട്ടങ്ങള്‍ക്കെതിരാണ്. രാഷ്‌ട്രീയ ചായ്‌വുള്ളതും പൊതുജന മധ്യത്തില്‍ തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ പരാമര്‍ശമാണ് നടത്തിയത്.
ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയത്തില്‍ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍വീസ് ചട്ടം. ഈ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നുണ്ടായത്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.