ETV Bharat / state

K Sudhakaran Criticized CM 'കേസുകളില്‍ ഭയന്ന് പിണറായി മോദിയുടെ കാലുപിടിക്കുന്നു, ജനതാദള്‍ എസ് ബിജെപിയിലേക്കുള്ള പാലം': കെ സുധാകരന്‍ - kz കെ സുധാകരന്‍

KPCC President K Sudhakaran: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് തന്‍റേടമില്ല. കര്‍ണാടകയില്‍ ജനതാദള്‍ എസിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമമെന്നും കുറ്റപ്പെടുത്തല്‍.

KPCC President K Sudhakaran  K Sudhakaran Criticized CM Pinarayi Vijayan  K Sudhakaran Criticized CM  പിണറായി മോദിയുടെ കാലുപിടിക്കുന്നു  ജനതാദള്‍ എസ് ബിജെപിയിലേക്കുള്ള പാലം  കെ സുധാകരന്‍
K Sudhakaran Criticized CM Pinarayi Vijayan
author img

By ETV Bharat Kerala Team

Published : Oct 20, 2023, 3:29 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൈയാമം വയ്ക്കുമെന്ന് ഭയന്ന് ബിജെപിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ തനിരൂപമാണ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വാക്കുകളില്‍ കൂടി പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെങ്കില്‍ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു (K Sudhakaran Criticized CM Pinarayi Vijayan).

ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ ഇടതു മുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയന്‍ നിലനിര്‍ത്തിയിരിക്കുന്നത് ബിജെപിയിലേക്കുള്ള പാലമായാണ്. ലാവ്‌ലിന്‍ കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കെതിരെ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കൈയിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ബിജെപിക്കെതിരെയോ, മോദിക്കെതിരെയോ ഒരക്ഷരം ഉരിയാടാനുള്ള തന്‍റേടം പിണറായി വിജയനില്ല (Kerala CM Pinarayi Vijayan).

കേന്ദ്രം കേരളത്തിന് അര്‍ഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു മറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്‍റെ നന്ദി സൂചകമായി ബിജെപി അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണ കേസ് ഇഡിക്ക് വിടാതെ പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി (K Sudhakaran Against Pinarayi Vijayan).

കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ അവര്‍ മൂന്ന് തവണ ജയിച്ച ബംഗെപ്പള്ളിയില്‍ തോറ്റ് മൂന്നാം സ്ഥാനത്ത് പോയപ്പോള്‍ കോണ്‍ഗ്രസാണ് അവിടെ ജയിച്ചത്. ജനാധിപത്യ വിശ്വാസികളെല്ലാം കോണ്‍ഗ്രസിന്‍റെ വിജയത്തിന് വേണ്ടി അഹോരാത്രം അധ്വാനിച്ചപ്പോള്‍ പിണറായിയും സംഘവും കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് ബിജെപിയുടെ രഥമുരുട്ടാനാണ് ശ്രമിച്ചത്.

രാജ്യത്തെ ജനാധിപത്യ മതേതര ശക്തികള്‍ ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ അതിന്‍റെ ഏകോപന സമിതിയിലേക്ക് സിപിഎം കേന്ദ്ര നേതൃത്വം പ്രതിനിധിയെ വിടാതിരുന്നത് പിണറായിയുടെ നിര്‍ദേശ പ്രകാരമാണ്. സിപിഎം എന്ന ദേശീയ കക്ഷിയുടെ മുകളില്‍ കേരള സിപിഎമ്മും അതിന് മുകളില്‍ കണ്ണൂര്‍ സിപിഎമ്മും അതിനെല്ലാം മുകളില്‍ പിണറായി വിജയനുമാണ്. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര ബിന്ദു പിണറായി വിജയനാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.