ETV Bharat / state

'പിണറായിയുടെ സല്‍ക്കാരത്തിന്‍റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട'; ലോകായുക്തക്കെതിരെ കെ സുധാകരൻ - K Sudhakaran criticize Lokayukta

ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചാക്ഷേപിച്ച ലോകായുക്ത ആര്‍ക്ക്‌ വേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്നും കെ സുധാകരൻ.

ലോകായുക്ത  lokayukta  K Sudhakaran on Lokayukta  ആര്‍എസ് ശശികുമാർ  കെ സുധാകരന്‍ എംപി  ലോകായുക്‌തക്കെതിരെ കെ സുധാകരന്‍ എംപി  സുപ്രീംകോടതി  K Sudhakaran criticize Lokayukta
കെ സുധാകരന്‍
author img

By

Published : Apr 11, 2023, 8:22 PM IST

തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ പരാതിക്കാരന്‍ മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍എസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്ക്‌ വേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കേസ് നാളെ (ബുധന്‍) പരിഗണിക്കാനിരിക്കെ പരാതിക്കാരനെതിരെ ഇന്ന്‌ നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏത്‌ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സല്‍ക്കാരത്തിന്‍റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍ നിന്നും ഉപലോകായുക്തയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പരാതിക്കാരന്‍ ഉന്നയിച്ചിട്ടില്ല.

അതൊക്കെ ചെയ്‌തത് ക്യാപ്റ്റന്‍റെ വലം കൈയ്യായ മുന്‍ മന്ത്രിയാണ്. അതിനെതിരെ കമാ എന്നൊരക്ഷരം ലോകായുക്ത ഉരിയാടിയിട്ടില്ല. പരാതിക്കാരന്‍ ലോകായുക്തയുടെ വിധിയെ വിമര്‍ശിക്കുകയും അതിനെതിരെ ഹര്‍ജി നൽകുകയും അതില്‍ കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്‌തത്.

ദുരിതാശ്വാസ നിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019ല്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രന്‍, ജസ്റ്റിസ് എകെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തുകയും മൂന്നുവര്‍ഷം വാദ പ്രതിവാദങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു.

ഇതിന് ശേഷം അതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടും ആദ്യം മുതല്‍ തുടങ്ങുമ്പോള്‍ ഈ ലോകായുക്തയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങള്‍ക്ക്‌ തോന്നിയാല്‍ എങ്ങനെ കുറ്റം പറയാനാകുമെന്നും സുധാകരന്‍ ചോദിച്ചു.

മാനദണ്ഡങ്ങൾ ചീന്തിയെറിഞ്ഞു: സുപ്രീംകോടതി ജഡ്‌ജിമാര്‍ക്ക്‌ നൽകിയിട്ടുള്ള മാനദണ്ഡ പ്രകാരം (സെക്ഷന്‍ 10) ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരന്‍ വിമര്‍ശിച്ചത്.

മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ചീന്തിയെറിഞ്ഞ് വിരുന്നില്‍ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? ഇതു തെറ്റായ സന്ദേശമല്ലേ ജനങ്ങള്‍ക്ക്‌ നൽകിയതെന്നും സുധാകരന്‍ ചോദിച്ചു.

എന്തെങ്കിലുമൊരു ന്യായമോ, കുരുട്ടുബുദ്ധിയോ കാണിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കുന്ന നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഈ നാടിന് ആശങ്കയുണ്ട്. ജനങ്ങളോടും സത്യത്തോടും നീതിയോടുമാണ് കൂറെന്ന്‌ തെളിയിക്കാനുള്ള അവസരമാണ് ലോകായുക്തയുടെ മുന്നിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ: 'പേപ്പട്ടി വഴിയിൽ നിന്നാൽ മാറി നടക്കും': ദുരിതാശ്വാസ ഫണ്ട് കേസില്‍ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത

ശശികുമാറിനെതിരെ രൂക്ഷ വിമർശനം: കേസിലെ റിവ്യൂ ഹർജി പരിഗണിക്കുന്നതിനിടയാണ് ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും പരാതിക്കാരനായ ശശികുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മാധ്യമങ്ങളിൽ കേസിന്‌ വേണ്ടി ഹർജിക്കാരൻ ശക്തമായി വാദിക്കുന്നുണ്ടെന്നും ജഡ്‌ജിമാരെ അവഹേളിച്ചും അപമാനിച്ചുമാണ് സംസാരിക്കുന്നതെന്നും ലോകായുക്‌ത പറഞ്ഞു.

ജഡ്‌ജിമാരെ വിശ്വാസമില്ലെങ്കിൽ കേസുമായി ഇവിടെ വരേണ്ട ആവശ്യമില്ലായിരുന്നുവെന്നും ഫുൾ ബെഞ്ചിൽ നിന്നും അനുകൂല വിധി ഉണ്ടാകില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോ എന്നും ഉപ ലോകയുക്ത ഹാറൂൺ അൽ റഷീദ് ചോദിച്ചു. ആൾക്കൂട്ട ആക്രമണം ആണ് ജഡ്‌ജിമാർക്കെതിരെ നടത്തുന്നതെന്നും ജഡ്‌ജിമാരെ അവഹേളിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമല്ലെന്നും സിറിയക് ജോസഫും പറഞ്ഞു.

പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്‍റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലതെന്ന് പറഞ്ഞ സിറിയാക് ജോസഫ് അതിനാലാണ് ഇക്കാര്യത്തിൽ കൂടുതൽ മറുപടി പറയാത്തതെന്നും വ്യക്‌തമാക്കി. തങ്ങളെ അപമാനിക്കുന്നത് കൊണ്ട് മേൽഗതി ഉണ്ടാകുമെങ്കിൽ അത് തുടർന്നോട്ടെയെന്നും ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയാണോ എന്ന് ആത്മ പരിശോധന നടത്തണമെന്നും ലോകായുക്ത വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.