ETV Bharat / state

K Sudhakaran Criticize CM : 'സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ ശേഷിയില്ലാതെ ഹതഭാഗ്യനായ മുഖ്യമന്ത്രി', പിണറായിക്കെതിരെ സുധാകരന്‍

Kpcc President K Sudhakaran About CM : മുഖ്യമന്ത്രിയെ കനത്ത ഭാഷയിൽ വിമർശിച്ച്‌ കെപിസിസി അധ്യഷൻ കെ സുധാകരൻ, ഉമ്മൻ ചാണ്ടി ആവിഷ്‌കരിച്ച പദ്ധതികളുടെ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ ശ്രമിക്കുന്ന ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ്‌ പിണറായി വിജയനെന്ന് വിമര്‍ശനം.

K Sudhakaran Criticize CM  Kpcc President K Sudhakaran About CM  k sudhakaran speaking about cm  kpcc president k sudhakaran about pinarayi vijayan  k sudhakaran Criticize pinarayi vijayan  മുഖ്യമന്ത്രിയെ വിമർശിച്ച്‌ കെസുധാകരൻ  പിണറായി വിജയനെതിരെ കെപിസിസി അധ്യഷൻ കെ സുധാകരൻ  ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻകെസുധാകരൻ  പിണറായി വിജയനെ വിമർശിച്ച്‌ കെ സുധാകരൻ  കെ സുധാകരന്‍റെ വിമർശനം
K Sudhakaran Criticize CM
author img

By ETV Bharat Kerala Team

Published : Oct 15, 2023, 10:38 PM IST

തിരുവനന്തപുരം: സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ ശേഷിയില്ലാതെ, ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran Criticize CM Pinarayi Vijayan). മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണമായി അവഗണിച്ചെന്നും അല്‌പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്‌മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സംഭാവനകൾ നൽകിയ മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ തുറമുഖ മന്ത്രി അനുസ്‌മരിച്ചെങ്കിലും പിണറായി വിജയൻ അവഗണിച്ചു. പിണറായി വിജയനായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത്. എന്നാൽ അന്താരാഷ്ട്ര ലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.

കടല്‍ക്കൊള്ളയെന്ന് വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചു. അന്താരാഷ്ട്ര ലോബിയുടെയും വാണിജ്യ ലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കണമെന്നും ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര്‌ നൽകണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുവെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അദാനിയുടെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയേയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോള്‍ അതില്‍ വീഴാതിരിക്കാന്‍ ജാഗ്രത കാട്ടി. എന്നാൽ അങ്ങനെയൊരു ജാഗ്രത സിപിഎം കാട്ടിയോയെന്ന് അവരുടെ നേതാക്കള്‍ പറയണം. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്‍റെതാണെന്നും ഉമ്മന്‍ ചാണ്ടി തുടങ്ങി വയ്ക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്‌തവയില്‍ വീണ്ടും കല്ലിട്ട് സായുജ്യമടയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരൻ പരിഹസിച്ചു.

സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്‍ക്കാരിനു സാധിച്ചില്ലെന്നും സുധാകരന്‍ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചതിന്‌ പിണറായി വിജയൻ ജനങ്ങളോടു മാപ്പ്‌ പറയണമന്നും, പദ്ധതി നാല് വർഷം വൈകിപ്പിച്ച്‌ കനത്ത നഷ്‌ടം വരുത്തി വച്ചതിനു ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടിയുടെ ദീർഘ വീഷണമാണ്‌ വിഴിഞ്ഞ പദ്ധതിയുടെ വിജയമെന്ന്‌ കെ സുധാകരൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ പ്രചാരണം നടത്തിയത്‌ മുഖ്യമന്ത്രിയുടെ അല്‌പത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.