തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനുള്ളില്‍ യാത്ര ചെയ്‌ത യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കെ സുധാകന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവിന് സുധാകരന്‍ കത്തയച്ചു.
-
KPCC president and MP Kannur #KSudhakaran writes to Union railway minister #AshwiniVaishnaw seeking compensation for the victims who were set ablaze on a train including those who died in the incident. #KeralaTrainFire pic.twitter.com/bZhBr89hTR
— TOI Trivandrum (@TOI_Trivandrum) April 3, 2023 " class="align-text-top noRightClick twitterSection" data="
">KPCC president and MP Kannur #KSudhakaran writes to Union railway minister #AshwiniVaishnaw seeking compensation for the victims who were set ablaze on a train including those who died in the incident. #KeralaTrainFire pic.twitter.com/bZhBr89hTR
— TOI Trivandrum (@TOI_Trivandrum) April 3, 2023KPCC president and MP Kannur #KSudhakaran writes to Union railway minister #AshwiniVaishnaw seeking compensation for the victims who were set ablaze on a train including those who died in the incident. #KeralaTrainFire pic.twitter.com/bZhBr89hTR
— TOI Trivandrum (@TOI_Trivandrum) April 3, 2023
'സംഭവത്തില്‍ രണ്ടു വയസുള്ള ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. ഈ മൂന്നു പേരും എന്‍റെ നിയോജകമണ്ഡലമായ കണ്ണൂരില്‍ നിന്നുള്ളവരാണ്. യാത്രക്കാരായ എട്ട് പേര്‍ക്ക് ഗുരുതരമായാണ് പൊള്ളലേറ്റിരിക്കുന്നത്. നമ്മുടെ രാജ്യത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്ത്വത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ ഇത്രയും ഗുരുതരമായ ഒരു സംഭവം എങ്ങനെയുണ്ടായി എന്നു കണ്ടെത്തുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലേക്കുമായി സമഗ്രമായ ഒരന്വേഷണത്തിന് റെയില്‍വേ തയ്യാറാകണം. ഈ ഹീനമായ കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഇതിനു പുറമേ മരിച്ചവരുടെയും പൊള്ളലേറ്റവരുടടെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണം' -സുധാകരൻ കത്തില്‍ പറഞ്ഞു.
നമ്മുടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ക്ക് സുരക്ഷ എന്നത് വളരെ പ്രധാനമാണ് എന്നും പുതിയ സംഭവത്തോടെ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിനും നഷ്‌ടപരിഹാരത്തിനും എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും സുധാകരന്‍ കത്തില്‍ പറയുന്നു.
സർവം ദുരൂഹം: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോൾ ഒഴിച്ച് തീയിട്ടു എന്ന ഏറെ ദുരൂഹത സൃഷ്‌ടിച്ച വാർത്ത കേട്ടാണ് കേരളം ഉണർന്നത്. ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കോഴിക്കോട് നിന്നും ട്രെയിൻ പുറപ്പെട്ട് എലത്തൂരിലേക്ക് എത്തുന്നതിനിടയിൽ ആയിരുന്നു സംഭവം. ചുവപ്പ് ഷർട്ടും തൊപ്പിയും ധരിച്ച അജ്ഞാതന്‍ ഡി 1 കമ്പാർട്ട്മെന്‍റിലേക്ക് നടന്നെത്തുകയായിരുന്നു. തുടർന്ന് ഇായാള്‍ കൈയിൽ കരുതിയ പെട്രോൾ ട്രെയിനിലെ യാത്രക്കാരുടെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്‌തു.
സംഭവത്തിൽ കമ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്ന ഒമ്പത് പേർക്കാണ് പരിക്കേറ്റത്. ഈ വാർത്തയ്‌ക്ക് തൊട്ട് പിന്നാലെയാണ് റെയിൽവേ ട്രാക്കിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ സഹോദരിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചതെന്ന് പിന്നീട് കണ്ടെത്തി. ട്രെയിനിൽ തീപടർന്നപ്പോൾ പേടിച്ച് ജീവൻ രക്ഷിക്കാനായി പുറത്തേക്ക് ചാടിയവരാകാം മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പ്രതികരണവുമായി മുഖ്യമന്ത്രി: അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമായ സംഭവമാണ് നടന്നതെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിലുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.