ETV Bharat / state

Muthalappozhi Protest| 'മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ, കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രി നാടിന് അപമാനം'; കെ സുധാകരന്‍

മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടി വരുമായിരുന്നുവെന്നും സുധാകരന്‍ പരിഹസിച്ചു

K Sudhakaran against Ministers  K Sudhakaran against Ministers and Chief Minister  Ministers and Chief Minister  Muthalappozhi incident  Muthalappozhi Protest  Cheap Show  മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ  കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രി  മുഖ്യമന്ത്രി നാടിന് അപമാനം  സുധാകരന്‍  കെപിസിസി പ്രസിഡന്‍റ്  മത്സ്യത്തൊഴിലാളികള്‍  പിണറായി വിജയന്‍  മന്ത്രി  മുതലപ്പൊഴി  യുജീന്‍ പെരേര
'മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ, കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രി നാടിന് അപമാനം'; കെ.സുധാകരന്‍
author img

By

Published : Jul 11, 2023, 7:16 PM IST

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്‍പിച്ച മന്ത്രിമാരും അവര്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്തിയ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടി വരുമായിരുന്നുവെന്നും സുധാകരന്‍ പരിഹസിച്ചു.

മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും വിമര്‍ശനം: മൂന്ന് സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്‌ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോള്‍, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയതെന്ന യാഥാര്‍ഥ്യം പോലും അവര്‍ മറന്നുവെന്നും മന്ത്രിമാര്‍ തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

2018ലെ പ്രളയകാലത്ത് രക്ഷകരായി പ്രവര്‍ത്തിച്ചവരാണ് കേരളത്തിന്‍റെ സ്വന്തം സേനയെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ജീവന്‍ പണയംവച്ച് ഓടിയെത്താന്‍ അവരുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ സാന്ത്വനിപ്പിക്കേണ്ടവര്‍ അവരെ അപമാനിച്ചു. അല്‍പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മന്ത്രിമാര്‍ മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മുതലപ്പൊഴിയിലെ നിര്‍മാണത്തില്‍ പ്രതികരണം: നിരന്തരം മരണമുഖത്ത് കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 64 ലധികം തീരദേശവാസികള്‍ക്കാണ് മുതലപ്പൊഴിയില്‍ മാത്രം ജീവന്‍ നഷ്‌ടമായത്. പുനരധിവാസം, തീരശോഷണം തടയാന്‍ നടപടി തുടങ്ങി നേരത്തെ നല്‍കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും തീരശോഷണം പഠിക്കാന്‍ നിയോഗിച്ച വിദഗ്‌ധസമിതി ഇടക്കാല റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മാണവും പുലിമുട്ട് നിര്‍മാണത്തിലെ അപാകതയും ഡ്രഡ്‌ജിങ് കാര്യക്ഷമമായി നടക്കാത്തതും തീരദേശമേഖലകളില്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌ത മുതലപ്പൊഴിയില്‍ കഴിഞ്ഞദിവസമാണ് മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം അരങ്ങേറുന്നത്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവരെ മത്സ്യത്തൊഴിലാളികള്‍ തടയുകയായിരുന്നു. മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. മാത്രമല്ല അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനം വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നും തീരവാസികള്‍ ആരോപിച്ചിരുന്നു.

മന്ത്രിമാര്‍ രൂക്ഷമായി പ്രതികരിച്ചുവെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ വാദം. ഷോ കാണിക്കരുതെന്ന് ഒരു മന്ത്രി ദേഷ്യത്തോടെ പ്രതികരിച്ചുവെന്നും പരാതി പറഞ്ഞവര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞുവെന്നും ഇവര്‍ ആരോപിച്ചു. ഇതോടെയാണ് രൂക്ഷമായി പ്രതികരിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം മന്ത്രിമാര്‍ക്കൊപ്പം ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ്, സബ് കലക്‌ടര്‍ എന്നിവരേയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇത്രയുമായതോടെ മന്ത്രിമാര്‍ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.